അഞ്ചൽ: അലയമൺ പഞ്ചായത്തിലെ കുറവന്തേരി-ഗോതമ്പ് റോഡ് തകർന്നു, യാത്രക്കാർ ദുരിതത്തിൽ. ഇതുവഴിയുള്ള കുടിവെള്ള വിതരണക്കുഴൽ പൊട്ടിയാണ് റോഡ് സഞ്ചാരയോഗ്യമല്ലാതായത്. ടാറിങ്ങോ കോൺക്രീറ്റോ ചെയ്തിട്ടില്ലാത്ത ചെമ്മൺ റോഡായതിനാൽ വെള്ളമൊഴുകി കുഴിയായതിനാൽ ഇതുവഴിയുള്ള കാൽനടയും ഇരുചക്ര-മുച്ചക്ര വാഹനയാത്രയും ഏറെ പ്രയാസകരമാണ്. ഇതുവഴി ഓട്ടം പോകാൻ ഓട്ടോ ഡ്രൈവർമാർ തയാറാകുന്നില്ലെന്നും പരാതിയുണ്ട്. ഒരു മാസത്തോളമായി ഇതാണ് സ്ഥിതിയെന്നും ജനപ്രതിനിധികളോടും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരോടും വിവരമറിയിച്ചിരുന്നെങ്കിലും നടപടി ഉണ്ടായില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു. ചിത്രം. ഗതാഗതയോഗ്യമല്ലാതായ അലയമൺ കുറവന്തേരി ഗോതമ്പ് റോഡ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.