വീടിന് തീപിടിച്ചു

ചിത്രം - കടയ്ക്കൽ: വീടിന് തീപിടിച്ച് അടുക്കള ഭാഗവും റബർ ഷീറ്റുകളും കത്തിനശിച്ചു. ഇട്ടിവ പഞ്ചായത്തിലെ മണലുവട്ടം പാണ്ടിയാൻചിറ പുത്തൻവിളവീട്ടിൽ മോളിയുടെ വീടിനാണ് തീപിടിച്ചത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. അടുപ്പിൽ നിന്നാകാം തീപിടിച്ചതെന്ന് കരുതുന്നു. കടയ്ക്കലിൽനിന്ന് ഫയർഫോഴ്സ് എത്തുമ്പോഴേക്കും ഓടിക്കൂടിയ നാട്ടുകാർ തീ ഭാഗികമായി അണച്ചിരുന്നു. നാട്ടുകാരു​െടയും ഫയർഫോഴ്സിന്റെയും അവസരോചിതമായ ഇടപെടൽ വലിയ തീപിടിത്തം ഒഴിവാക്കി. സ്റ്റേഷൻ ഓഫിസർ ഡി. ഉല്ലാസിന്റെയും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ടി. വിനോദ് കുമാറിന്റെയും നേതൃത്വത്തിൽ എത്തിയ ടീമാണ് തീയണച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.