ചിത്രം - ശാസ്താംകോട്ട: സമൂഹത്തിൽ അലയടിച്ച് കൊണ്ടിരിക്കുന്ന വിപത്തുകൾ തടയാൻ ജംഇയ്യതുൽ ഉലമയുടെ പോഷകപ്രസ്ഥാനം എന്ന നിലയിൽ ജമാഅത്ത് ഫെഡറേഷൻ പ്രതിജ്ഞാബദ്ധമെന്ന് കടക്കൽ അബ്ദുൽ അസീസ് മൗലവി. ജമാഅത്ത് ഫെഡറേഷൻ കുന്നത്തൂർ താലൂക്ക് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജമാഅത്ത് ഫെഡറേഷൻ താലൂക്ക് പ്രസിഡന്റ് കുറ്റിയിൽ ഷാനവാസ് അധ്യക്ഷതവഹിച്ചു. ആറ്റക്കോയ തങ്ങൾ ദുആ ചെയ്തു. താലൂക്ക് സെക്രട്ടറി മുഹമ്മദ് ഖുറൈഷി സ്വാഗതം പറഞ്ഞു. തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി റിട്ടേണിങ് ഓഫിസറായി. അസ്സയിദ് ആറ്റക്കോയ തങ്ങൾ, എ.എം. മിദ്‌ലാജ് മന്നാനി, സലീം മൗലവി ഭരണിക്കാവ്, മുഹമ്മദ് ഖുറൈഷി, കാരാളി വൈ.എ. സമദ്, കോട്ടൂർ നൗഷാദ്, അർഷദ് മന്നാനി, കുഞ്ഞുമോൻ, ഹാഷിം അസ്ഹരി, കെ.ഇ. ഷാജഹാൻ, നിസാമുദ്ദീൻ അമാനി എന്നിവർ സംസാരിച്ചു. കുറ്റിയിൽ ഷാനവാസ് (പ്രസി.), മുഹമ്മദ് ഖുറൈഷി (ജന. സെക്ര.), കെ.ഇ. ഷാജഹാൻ (ട്രഷ.) എന്നിവരുടെ നേതൃത്വത്തിൽ പുതിയ കമ്മിറ്റി രൂപവത്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.