കൊല്ലം: മുസ്ലിം, ക്രിസ്ത്യന്‍, ബുദ്ധ, പാഴ്‌സി, ജൈന ന്യൂനപക്ഷ മതവിഭാഗത്തിൽപെട്ട വിധവകള്‍/വിവാഹബന്ധം വേർപെടുത്തിയ/ ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ക്കുള്ള ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ യിലേക്ക് അപേക്ഷ ക്ഷണിച്ചു. വീടിന്റെ അറ്റകുറ്റപ്പണികള്‍ക്ക് 50,000 രൂപയാണ് ധനസഹായം. ഇത് തിരിച്ചടക്കേണ്ടതില്ല. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായികയായിരിക്കണം. ബി.പി.എല്‍ കുടുംബത്തിന് മുന്‍ഗണന. ശാരീരിക മാനസിക വൈകല്യം നേരിടുന്ന അപേക്ഷക, അവരുടെ മകള്‍, പെണ്‍കുട്ടികള്‍ മാത്രമുള്ള അപേക്ഷക തുടങ്ങിയവര്‍ക്ക് മുന്‍ഗണന. അപേക്ഷയോടൊപ്പം 2022-23 സാമ്പത്തികവര്‍ഷത്തെ ഭൂമിയുടെ കരം ഒടുക്കിയ രസീത്, റേഷന്‍ കാര്‍ഡ് തുടങ്ങിയവയുടെ പകര്‍പ്പും വീട് പുനരുദ്ധാരണം ചെയ്യേണ്ടതിനും വീടിന്റെ വിസ്തീര്‍ണം 1200 സ്‌ക്വ.ഫീറ്റില്‍ കുറവാണെന്ന് സാക്ഷ്യപ്പെടുത്തുന്നതിനും വില്ലേജ് ഓഫിസര്‍ /തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അസിസ്റ്റന്റ് എന്‍ജിനീയര്‍/ബന്ധപ്പെട്ട അധികാരികള്‍ എന്നിവരില്‍ ആരുടെയെങ്കിലും സാക്ഷ്യപത്രം, മറ്റ് വകുപ്പുകളില്‍നിന്നോ, സമാന ഏജന്‍സികളില്‍നിന്നോ അപേക്ഷകക്ക് ഭവന പുനരുദ്ധാരണത്തിനും പത്തുവര്‍ഷത്തിനുള്ളില്‍ ഭവന നിര്‍മാണത്തിനും ആനുകൂല്യം ലഭിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ /പഞ്ചായത്ത് സെക്രട്ടറി എന്നിവരുടെ പക്കല്‍നിന്നും ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ നല്‍കണം. പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും അതത് ജില്ല കലക്ടറേറ്റിലെ ന്യൂനപക്ഷ ക്ഷേമ സെക്ഷനില്‍ നേരിട്ടോ, ഡെപ്യൂട്ടി കലക്ടര്‍ (ജനറല്‍), ജില്ല ന്യൂനപക്ഷ ക്ഷേമ സെക്ഷന്‍, ജില്ല കലക്ടറേറ്റ് കൊല്ലം വിലാസത്തില്‍ തപാല്‍ മുഖേനയോ ആഗസ്റ്റ് 30ന് മുമ്പ് സമര്‍പ്പിക്കണം. അപേക്ഷ ഫോറം www.minoritywelfare.kerala.gov.inൽ ലഭിക്കും. വികസനസമിതി യോഗം 27ന് കൊല്ലം: ജില്ല വികസനസമിതി യോഗം ഓഗസ്റ്റ് 27ന് രാവിലെ 11ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹോളില്‍ ചേരും. നാളെ മുതല്‍ ഗതാഗത നിയന്ത്രണം കൊല്ലം: കൊല്ലം-ആയൂര്‍ റോഡില്‍ മണിച്ചിത്തോട് മുതല്‍ അയത്തില്‍ വരെ പൊതുമരാമത്ത് വകുപ്പിന്റെ ടാറിങ് പ്രവര്‍ത്തികള്‍ക്കായി 22 മുതല്‍ 31 വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. കണ്ണനല്ലൂര്‍ ഭാഗത്തുനിന്ന് കൊല്ലം ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ അയത്തില്‍നിന്ന് തിരിഞ്ഞ് കല്ലുംതാഴം വഴി കൊല്ലത്തേക്കും കൊല്ലത്ത് നിന്നും കണ്ണനല്ലൂര്‍ ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ കൊല്ലം പള്ളിമുക്ക്-യൂനുസ് എന്‍ജിനീയറിങ് കോളജ് വഴി-അയത്തില്‍ റോഡില്‍ പ്രവേശിച്ച് കണ്ണനല്ലൂരിലേക്ക് പോകണമെന്നും അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.