പ്രായോഗിക പരീക്ഷ

കൊല്ലം: ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ ഇലക്ട്രിക്കല്‍ വയര്‍മാന്‍ 2021 തിങ്കളാഴ്ച മുതല്‍ 24 വരെ കൊല്ലം ഗവ. ഐ.ടി.ഐയില്‍ നടക്കും. ഹാള്‍ടിക്കറ്റ് ലഭിക്കാത്തവര്‍ ജില്ല ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ കാര്യാലവുമായി ബന്ധപ്പെടണം. ഫോണ്‍: 0474 2953700. അപേക്ഷ ക്ഷണിച്ചു കൊല്ലം: ജനകീയ മത്സ്യകൃഷി (2022-23) പദ്ധതിയിലേക്ക് ഫിഷറീസ് വകുപ്പ് അക്വാകള്‍ചര്‍ പ്രമോട്ടര്‍, പ്രോജക്ട് കോഓഡിനേറ്റര്‍ തസ്തികകളിലേക്ക്​ അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 20നും 56നും മധ്യേ. വിദ്യാഭ്യാസ യോഗ്യത വി.എച്ച്.എസ്.ഇ (ഫിഷറീസ്)/ സുവോളജി/ഫിഷറീസ് ബിരുദമുള്ളവര്‍ക്കും സമാനതസ്തികയില്‍ കുറഞ്ഞത് നാലുവര്‍ഷം പ്രവൃത്തിപരിചയമുള്ള എസ്.എസ്.എൽ.സി പാസായവര്‍ക്കും അക്വാകള്‍ചര്‍ പ്രമോട്ടര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. ബി.എഫ്​.എസ്​.സിയോ അംഗീകൃത സര്‍വകലാശാലയില്‍നിന്ന്​ അക്വാകള്‍ചര്‍/സുവോളജി ബിരുദാനന്തര ബിരുദവും സര്‍ക്കാറിലോ അനുബന്ധ ഏജന്‍സികളിലോ പ്രോജക്ട് കോഓഡിനേറ്റര്‍ തസ്തികയില്‍ കുറഞ്ഞത് മൂന്നുവര്‍ഷം പ്രവൃത്തിപരിചയവും ഉള്ളവര്‍ക്ക് പ്രോജക്ട് കോഓഡിനേറ്റര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. ആഗസ്റ്റ് 25നകം കൊല്ലം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫിസിലോ കൊല്ലം മത്സ്യകര്‍ഷക വികസന ഏജന്‍സി ഓഫിസിലോ അപേക്ഷ സമര്‍പ്പിക്കണം. ഫോൺ: 0474 2792850, 2795545.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.