കൈയെഴുത്ത്​ മാഗസിൻ മത്സരം

കരുനാഗപ്പള്ളി: കേരള സംസ്ഥാന ലഹരി വർജന മിഷൻ വിമുക്തി, കേരള സംസ്ഥാന എക്സൈസ് വകുപ്പ് എന്നിവ സംയുക്തമായി സ്കൂൾ വിദ്യാർഥികൾക്കായി സംസ്ഥാന തലത്തിൽ നടത്തിയ കൈയെഴുത്ത് മാഗസിൻ മത്സരത്തിൽ ജില്ലയിൽനിന്ന്​ കരുനാഗപ്പള്ളി ജോൺ എഫ്. കെന്നഡി സ്കൂൾ വിജയികളായി. സ്കൂളിൽ നടന്ന ചടങ്ങിൽ സ്കൂൾ മാനേജർമായ ശ്രീകുമാറിന് വിമുക്തി ലൈബ്രറി രക്ഷാധികാരി പോച്ചയിൽ നാസർ എക്​സൈസിന്‍റെ ആദരം സമ്മാനിച്ചു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്​പെക്ടർമാരായ ഡി.എസ്. മനോജ് കുമാർ, പി.എൽ. വിജിലാൽ, ലൈബ്രറി സെക്രട്ടറി അബ്ദുൽ മനാഫ്, അധ്യാപകൻ അനീഷ് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.