കൊടിമര നിർമാണം: തേക്കുതടി തോണിയിൽ നിക്ഷേപിക്കൽ ഇന്ന്

ശാസ്താംകോട്ട: ധർമശാസ്താ ക്ഷേത്രത്തിൽ പുതിയതായി നിർമിക്കുന്ന സ്വർണ കൊടിമരത്തിന്‍റെ തേക്കുതടി തോണിയിൽ നിക്ഷേപിക്കുന്നത് ശനിയാഴ്ച രാവിലെ എട്ടിന് നടക്കും. അതിന് മുന്നോടിയായി തൈല ശുദ്ധി, തോണി ശുദ്ധി എന്നിവ നടക്കും. തുടർന്ന്, രാവിലെ ഒമ്പതിനും വൈകീട്ട് 6.30നും ആധ്യാത്മിക പ്രഭാഷണം നടക്കും. ഞായറാഴ്ച രാവിലെ 10ന് നടക്കുന്ന സാംസ്കാരിക സമ്മേളനം ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ. അനന്തഗോപൻ ഉദ്ഘാടനം ചെയ്യും. ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്‍റ് ആർ. രാജേന്ദ്രൻ പിള്ള അധ്യക്ഷത വഹിക്കും. കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യ പ്രഭാഷണം നടത്തും. ദേവസ്വം ബോർഡ്‌ അംഗങ്ങളായ പി.എം. തങ്കപ്പൻ, മനോജ് ചരളേൽ എന്നിവർ തൈല സമർപ്പണം നടത്തും. പോക്സോ കേസിൽ രണ്ടുപേർ പിടിയിൽ ശാസ്താംകോട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ടു യുവാക്കൾ അറസ്റ്റിലായി. പടിഞ്ഞാറെ കല്ലട വിളന്തറ കുറ്റിയിൽ വീട്ടിൽ ശംഭു എന്ന മണി (23)യും മറ്റൊരു യുവാവുമാണ് അറസ്റ്റിലായത്. രണ്ടാമൻ സംഭവസമയത്ത് പ്രായപൂർത്തിയാകാത്തതിനാൽ ജുവൈനൽ നിയമ പ്രകാരം നടപടി നേരിടും. ശംഭുവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.