എഫ്.എസ്.ഇ.ടി.ഒ പ്രകടനം

കൊല്ലം: സംസ്ഥാന ജീവനക്കാർക്കും അധ്യാപകർക്കും പരിധിയില്ലാതെ ഒരു മാസത്തെ ശമ്പളം ബോണസായി അനുവദിക്കണമെന്നാവശ്യപ്പെട്ട് എഫ്.എസ്.ഇ.ടി.ഒ നേതൃത്വത്തിൽ പ്രകടനം നടത്തി. യോഗം എൻ.ജി.ഒ യൂനിയൻ സംസ്ഥാന വൈസ് പ്രസിഡന്‍റ്​ ബി. അനിൽ കുമാർ ഉദ്ഘാടനം ചെയ്‌തു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എസ്. സുശീല, കെ.എസ്.ടി.എ സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗങ്ങളായ ജി.കെ. ഹരികുമാർ, എസ്. സബിത, എഫ്.എസ്.ഇ.ടി.ഒ ജില്ല സെക്രട്ടറി സി. ഗാഥ, എൻ.ജി.ഒ യൂനിയൻ ജില്ല പ്രസിഡന്‍റ്​ ബി. പ്രശോഭദാസ്, സി.എസ്. ശ്രീകുമാർ, എസ്. ദിലീപ്, എൻ.എസ്. ഷൈൻ, ജെ. അനീഷ് എന്നിവർ സംസാരിച്ചു. ....kc+kw+ke.... സംഗീത നാടക അക്കാദമി സോളോ ഡ്രാമ ഫെസ്റ്റിവൽ കൊല്ലത്ത് കൊല്ലം: കേരള സംഗീത നാടക അക്കാദമിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഏകപാത്ര നാടകമേള 26 മുതൽ 30 വരെ കൊല്ലത്ത് നടക്കും. ആശ്രാമം ഏയിട്ട് പോയന്‍റ് ആർട്ട് കഫെയിൽ നടക്കുന്ന മേളയിൽ കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള 10 ഏകപാത്ര നാടകങ്ങൾ അവതരിപ്പിക്കും. ദിവസവും വൈകീട്ട് 6.30, 7.30 സമയങ്ങളിലായി രണ്ട് നാടകങ്ങളാണ് അരങ്ങിലെത്തുക. 26ന് വൈകീട്ട് ആറിന് മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്യും. ക്വയിലോൺ ആർട്ട്‌ ആൻഡ് ഹെറിറ്റേജ് സൊസൈറ്റിക്കൊപ്പം മാസ് ഉൾപ്പെടെയുള്ള സംഘടനകളുടെ പ്രാദേശിക സഹകരണത്തോടെയാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.