കൊട്ടാരക്കര: കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലും അധികാരത്തിലിരിക്കുന്ന ബി.ജെ.പി സർക്കാറുകൾ നീതിപീഠങ്ങളെ അസാധുവാക്കുകയാണെന്ന് കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ കൊട്ടാരക്കര താലൂക്ക് സമിതിയോഗം. ഗുജറാത്ത് വംശഹത്യ വേളയിൽ ഏഴു കുടുംബാംഗങ്ങളെ കൊല്ലുകയും ഗർഭിണിയായ ബൽക്കീസ് ബാനുവിനെ ബലാത്സംഗം ചെയ്യുകയും ചെയ്ത കേസിൽ കോടതി ശിക്ഷിച്ചവരെ മോചിപ്പിച്ച ഗുജറാത്ത് സർക്കാർ നടപടി ഭരണഘടനാ വിരുദ്ധവും ലോകത്തിന്റെ മുന്നിൽ രാജ്യത്തെ നാണം കെടുത്തുന്നതുമാണ്. ഇക്കാര്യത്തിൽ സുപ്രീംകോടതി സ്വമേധയാ കേസെടുത്ത് നടപടി റദ്ദാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. രാജ്യം പ്രാകൃതയുഗത്തിലേക്ക് കൂപ്പുകുത്തുന്നതിൽ സാംസ്കാരികനായകരും പൊതുസമൂഹവും ശക്തമായി പ്രതികരിക്കണമെന്നും അഭ്യർഥിച്ചു. വർത്തമാനകാല സാഹചര്യത്തിൽ മഹല്ലു ജമാഅത്തുകളുടെ കർത്തവ്യം ബോധ്യപ്പെടുത്താൻ സെപ്റ്റംബർ 10ന് നിലമേൽ വേയ്ക്കലിൽ ഏകദിന ശിൽപശാല നടത്തും. കടയ്ക്കൽ ജുനൈദ് ഉദ്ഘാടനംചെയ്തു. താലൂക്ക് പ്രസിഡന്റ് നിലമേൽ അഷ്റഫ് ബദ്രി അധ്യക്ഷതവഹിച്ചു. താലൂക്ക് ജനറൽ സെക്രട്ടറി തലവരമ്പ് സലീം പ്രമേയം അവതരിപ്പിച്ചു. അൻവർ മൗലവി സംബ്രമം, എം. തമീമുദ്ദീൻ, എ. നിജാമുദീൻ മൗലവി, അബ്ദുൽ സത്താർ ചെങ്കൂർ, നിജാമുദ്ദീൻ മൗലവി, എ.എം. യൂസുഫുൽ ഹാദി, അനസ് മുഹമ്മദ് ഇംദാദി, നജീം പൂങ്കോടിയിൽ, ജഹാംഗീർ മടത്തറ, ഈസാ റാവുത്തർ കുണ്ടുമൺകരിക്കം, നാസർ കുറുമ്പള്ളൂർ, സയ്യിദ് ഷാ കുരിയോട്, മുരുക്കുമൺ ഫസിലുദീൻ, അബ്ദുൽ സലാം കുമ്പളം, റാസി മൗലവി, എ.എം. ഇർഷാദ്, അഷ്‌റഫ് കൊടിവിള, നസീർ തലവരമ്പ്, ഗഫാർ റാവുത്തർ, ശരീഫ് റാവുത്തർ പടിഞ്ഞാറ്റതിൽ, നബീൽ, നൗഷാദ് മംഗലശ്ശേരി, ഫൈസൽ നിലമേൽ, ഡി. സമീർ, യൂസുഫ് പട്ടറയിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.