എല്ലാ പഞ്ചായത്തിലും കെ.എസ്.എഫ്.ഇ സേവനം ഉറപ്പാക്കും -മന്ത്രി

കൊട്ടാരക്കര: സംസ്ഥാനത്ത് എല്ലാ പഞ്ചായത്തുകളിലേക്കും കെ.എസ്.എഫ്.ഇ സേവനം വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്നും അതിന് സര്‍ക്കാര്‍ പിന്തുണ ഉണ്ടാകുമെന്നും മന്ത്രി കെ.എന്‍. ബാലഗോപാല്‍. കൊട്ടാരക്കരയില്‍ തുടങ്ങിയ കെ.എസ്.എഫ്.ഇ മേഖല ഓഫിസിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കൊട്ടാരക്കര നഗരസഭ ചെയര്‍മാന്‍ എ. ഷാജു അധ്യക്ഷതവഹിച്ചു. കെ.എസ്.എഫ്.ഇ ചെയര്‍മാന്‍ കെ. വരദരാജന്‍, നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ അനിത ഗോപകുമാര്‍, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ഹര്‍ഷകുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ബിന്ദു ജി. നാഥ്, പി.ടി. ഇന്ദുകുമാര്‍, രതീഷ് കിളിത്തട്ടില്‍, സത്യഭാമ, മാനേജിങ് ഡയറക്ടര്‍ വി.പി സുബ്രഹ്മണ്യന്‍, അസി. ജനറല്‍ മാനേജര്‍ എസ്. പ്രസാദ് എന്നിവര്‍ പങ്കെടുത്തു. ഓണസ്റ്റി ഷോപ്പ് (ചിത്രം) ചടയമംഗലം: മേടയിൽ ഗവ.യു.പി.എസിൽ ആരംഭിച്ച ഓണസ്റ്റി ഷോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.വി. ബിന്ദു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ. ജയൻ അധ്യക്ഷതവഹിച്ചു. എച്ച്.എം. ഗീതാകുമാരി, സ്ഥിരം സമിതി അധ്യക്ഷരായ ഷംനാ നിസാം, ശ്രീജകുമാരി, വാർഡ് അംഗം മഞ്ജു മറിയപ്പള്ളി, ശ്രീജകുമാരി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.