ശാസ്താംകോട്ട: കുന്നത്തൂർ പാലത്തിൽനിന്ന് വിദ്യാർഥിനി കല്ലട ആറ്റിൽ ചാടി. കണ്ടെത്താൻ വേണ്ടി മണിക്കൂറുകളോളം നടത്തിയ തെരച്ചിൽ വിഫലമായി. കുന്നത്തൂർ തുരുത്തിക്കര തൊടുവയൽ വീട്ടിൽ രഞ്ജിത (20) ആണ് ചാടിയത്. വെള്ളിയാഴ്ച രാവിലെ 11ഓടെ ആയിരുന്നു സംഭവം. പാലത്തിന് തൊട്ടടുത്ത സ്‌റ്റോപ്പിൽ ബസിറങ്ങിയ ശേഷം നടന്നെത്തി ആളുകൾ നോക്കിനിൽക്കേ കൈയിലുണ്ടായിരുന്ന ബാഗ് പാലത്തിൽ ഉപേക്ഷിച്ചാണ് ആറ്റിലേക്ക് ചാടിയത്. ഈ ബാഗിൽനിന്നും ലഭിച്ച രേഖകളും ഫോട്ടോയും ഉപയോഗിച്ചാണ് ആറ്റിൽ ചാടിയ വിദ്യാർഥിനിയെ തിരിച്ചറിഞ്ഞത്. ഒന്നരവർഷമായി പിതാവുമായി പിണങ്ങിക്കഴിയുന്നതിനാൽ മാതാവിനും ഇളയ സഹോദരിക്കുമൊപ്പം അഞ്ചലിലെ മാതാവിന്റെ വീട്ടിലാണ് കഴിഞ്ഞുവന്നിരുന്നത്. അഞ്ചലിൽ നിന്നാണ് വെള്ളിയാഴ്ച രാവിലെയോടെ യുവതി കുന്നത്തൂരിലെത്തിയത്. ശാസ്താംകോട്ടയിൽ നിന്നും അഗ്നിരക്ഷാസേനയും കൊല്ലത്ത് നിന്നെത്തിയ സ്കൂബ ടീമും വൈകീട്ട് ആറ് വരെ തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താൻ കഴിഞ്ഞില്ല. പൊലീസും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കല്ലടയാറ്റിലെ ശക്തമായ അടിയൊഴുക്ക് തിരച്ചിന് തടസ്സമായതായും ശനിയാഴ്ച രാവിലെ മുതൽ പുനരാരംഭിക്കുമെന്നും അഗ്നിരക്ഷാസേന അധികൃതർ അറിയിച്ചു. .....must.... വിദ്യാഭ്യാസ വകുപ്പിലെ സ്ഥലംമാറ്റ ഉത്തരവ് മരവിപ്പിച്ചു കൊല്ലം: വിദ്യാഭ്യാസ ഉപ ഡയറക്ടറേറ്റിലെ അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്‍റ് വിവാദ സ്ഥലംമാറ്റ ഉത്തരവ് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇടപെട്ട് മരവിപ്പിച്ചു. വിദ്യാഭ്യാസ ഉപ ഡയറക്ടറേറ്റിലെ നാല് ഉദ്യോഗസ്ഥരെ ആയിരുന്നു വ്യാജ പരാതിയുടെ അടിസ്ഥാനത്തിൽ സ്ഥലംമാറ്റിയത്. പൊതുവിദ്യാഭ്യാസ വകുപ്പിലെ മിനിസ്റ്റീരിയൽ വിഭാഗം ജീവനക്കാരുടെ ഓൺലൈൻ സ്ഥലംമാറ്റ നടപടികൾ നടന്നുവരികയും കരട് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്ത സാഹചര്യത്തിൽ മുൻകൂർ അനുമതി വാങ്ങാതെ അച്ചടക്ക നടപടിയുടെ പേരിൽ ജീവനക്കാരെ സ്ഥലംമാറ്റിയ നടപടി ഉചിതമല്ലാത്തതിനാൽ ഉത്തരവ് മരവിപ്പിക്കുകയാണെന്നും ഇത്തരത്തിൽ നടപടി സ്വീകരിച്ചതിന്മേൽ വിശദീകരണം നൽകണമെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടർ അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റിനെ അറിയിച്ചു. സംഘടനയുടെ ജില്ല പ്രസിഡന്റ് അടക്കമുള്ളവരെ വ്യാജ പരാതിയുടെ അടിസ്ഥാനത്തിൽ രാഷ്ട്രീയപ്രേരിതമായി സ്ഥലംമാറ്റിയ നടപടിയിൽ പ്രതിഷേധിച്ച് കേരള വിദ്യാഭ്യാസ വകുപ്പ് മിനിസ്റ്റീരിയൽ സ്റ്റാഫ് യൂനിയൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് സമർപ്പിച്ച പരാതിയിൻമേലായിരുന്നു നടപടി. ഉത്തരവ് മരവിപ്പിച്ച ഡയറക്ടറുടെ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്നും രാഷ്ട്രീയ വർഗീയ-അജണ്ടകൾ കുത്തിത്തിരുകി ജീവനക്കാർക്കിടയിൽ ഭിന്നിപ്പുണ്ടാക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്‍റ് ജി. ജയകുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.എസ്. മഹേഷ് കുമാർ, സംസ്ഥാന ട്രഷറർ എസ്. ബിനുരാജ്, വൈസ് പ്രസിഡന്റ് ജി. സജു, കെ.എച്ച്. ബിന്നി, എ. നിസാമുദീൻ, ബി. മഹേഷ് കുമാർ എന്നിവർ സംസാരിച്ചു .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.