കൊട്ടിയം: സി.ബി.എസ്.ഇ പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ വിദ്യാർഥികൾക്ക് വേണാട് സഹോദയ കോംപ്ലക്സ് ആദരവ് നൽകി. തഴുത്തല നാഷനൽ പബ്ലിക് സ്കൂളിൽ നടന്ന മെറിറ്റ് ഈവനിങ് എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. വേണാട് സഹോദയ പ്രസിഡന്റ് ഡോ. കെ.കെ. ഷാജഹാൻ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഡോ. വി.കെ. ജയകുമാർ, ജനറൽ സെക്രട്ടറി മൈക്കിൾ ഷിനോ ജസ്റ്റസ്, സി.ബി.എസ്.ഇ സിറ്റി കോഓഡിനേറ്റർ സബൂറ ബീഗം, പ്രിൻസിപ്പൽ നാസിം സൈൻ എന്നിവർ സംസാരിച്ചു. നേത്ര ചികിത്സ ക്യാമ്പും തിമിര ശസ്ത്രക്രിയയും കൊല്ലം: ജില്ല അന്ധത നിവാരണസമിതി, തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രി, മുണ്ടയ്ക്കൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് എന്നിവ ചേർന്ന് ഞായറാഴ്ച സൗജന്യ നേത്രചികിത്സ ക്യാമ്പും തിമിര ശസ്ത്രക്രിയ ക്യാമ്പും നടത്തും. രാവിലെ എട്ടിന് മുണ്ടയ്ക്കൽ കപ്പലണ്ടിമുക്ക് റെയിൽവേ ഗേറ്റിന് സമീപമുള്ള മാസ്റ്റർ കോളജ് ഹാളിലാണ് പരിപാടി. എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. രജിസ്ട്രേഷന്: 9387309993, 9995353160.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.