ഓച്ചിറ: സൗഹൃദം സാംസ്ക്കാരികവേദി വാർഷിക പൊതുയോഗം നടത്തി. ഓച്ചിറ പായിക്കുഴി കേന്ദ്രമാക്കി പ്രവർത്തിച്ചുവരുന്ന സൗഹൃദം സാംസ്ക്കാരിക വേദിയുടെ വാർഷിക പൊതുയോഗം സൗഹൃദം നഗറിൽ നടന്നു. വാർഡ് മെംബർ എ. അജ്മൽ ഉദ്ഘാടനം ചെയ്തു. സിറാജ് എസ്. ക്രോണിക്കിൾ അധ്യക്ഷത വഹിച്ചു. അജിൻ സോമൻ, അഖിൽ ബാബു, രാജേഷ് പുത്തൻതറയിൽ, സലിംകുളങ്ങര, സോമൻ മാവലിശ്ശേരിൽ, ബിന്ദു, സുഭദ്ര, രാധാമണി, രുക്മിണി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി സിറാജ് എസ്. ക്രോണിക്കിൾ (പ്രസി.), അജിൻ സോമൻ (സെക്ര.), അഖിൽ ബാബു (ട്രഷറർ), സലിം കുളങ്ങര (രക്ഷാധികാരി) എന്നിവരെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.