കരുനാഗപ്പള്ളി: ബ്രഹത് സേവാ പരിഷത്ത് ഡോ. ആതിരാ രാജന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പത്താം വാര്‍ഷികാഘോഷം സി.ആര്‍. മഹേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ കോട്ടയില്‍ രാജു അധ്യക്ഷത വഹിച്ചു. കരുനാഗപ്പള്ളി ജി.എച്ച്.എസ്.എസിലെ പൂര്‍വവിദ്യാർഥിനിക്ക് ബ്രഹത് സേവയുടെ വകയായി ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. രാജന്‍, ഡോ. എസ്. രുഗ്മിണി, വി. അക്ഷയ് എന്നിവര്‍ ചേര്‍ന്ന് അഞ്ച് സെന്റ് ഭൂമിയുടെ പ്രമാണം കൈമാറി. 2022-23ലേക്കുള്ള വിവിധ സ്‌കൂളുകളിലെ തെരഞ്ഞെടുക്കപ്പെട്ട 15 വിദ്യാര്‍ഥികള്‍ക്ക് വര്‍ഷംതോറും നല്‍കി വരാറുള്ള വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പും കിടപ്പുരോഗികള്‍ക്കും മറ്റ് രോഗികള്‍ക്കുമുള്ള സാമ്പത്തികസഹായവും പുള്ളിമാന്‍ ലൈബ്രറിക്കുള്ള സാമ്പത്തിക സഹായവും ശാന്തിതീരം പുവര്‍ഹോമിലേക്കുള്ള ഭക്ഷ്യധാന്യക്കിറ്റ് വിതരണവും നടത്തി. ഓച്ചിറ പഞ്ചായത്ത് പ്രസിഡന്റ് ബി. ശ്രീദേവി, ബ്രഹത് സേവ ചെയര്‍മാന്‍ ഡോ. രാജന്‍, ജി.എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ അനില്‍കുമാര്‍, പി.ടി.എ പ്രസിഡന്റ് രഞ്ജിത്ത്, മുന്‍ ആര്‍.ടി.ഒ രവീന്ദ്രനാഥന്‍നായര്‍, മുന്‍ എ.ഇ.ഒ സി. രാധാകൃഷ്ണന്‍, മുന്‍ കണ്‍സ്യൂമര്‍ഫെഡ് എം.ഡി എസ്. രത്‌നകുമാര്‍, റോട്ടറി ക്ലബ് പ്രസിഡന്റ് സാംതോമസ്, ഓച്ചിറ വാര്‍ഡ് മെംബര്‍ അജ്മല്‍, ആര്‍.വി.എസ്.എം എച്ച്.എസ്.എസ് പ്രയാര്‍ പ്രിന്‍സിപ്പല്‍ മായ, സീനിയര്‍ അധ്യാപികയും കമ്യൂണിറ്റി പൊലീസ് ഓഫിസറുമായ ശ്രീലത, കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മേഖല പ്രസിഡന്റ് കെ.ജെ. മേനോന്‍, എസ്.എന്‍.ഡി.പി പ്രസിഡന്റ് ചന്ദ്രശേഖരന്‍, പി.എന്‍.ആര്‍.എ രക്ഷാധികാരി സാദത്ത് ലബ്ബ, ഡോ. രുഗ്മിണി, ബി. ഇന്ദിര എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.