ലൈസൻസ്-ലോൺ മേള

കരുനാഗപ്പള്ളി: സംസ്ഥാന സർക്കാർ വ്യവസായ വകുപ്പിന്‍റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഒരുവർഷം ഒരു ലക്ഷം സംരംഭങ്ങൾ പദ്ധതിയുടെ ഭാഗമായി തഴവ പഞ്ചായത്തിൽ ലോൺ, ലൈസൻസ്, സബ്സിഡി മേള ചൊവ്വാഴ്ച രാവിലെ 10.30ന് തഴവ കുടുംബാരോഗ്യകേന്ദ്രം കോൺഫറൻസ് ഹാളിൽ പഞ്ചായത്ത് പ്രസിഡൻറ് വി. സദാശിവൻ ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പരിധിയിൽ പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങൾക്കും അന്നേദിവസം ലൈസൻസ് ഫീസ് ഒടുക്ക് വരുത്തിയും, ആവശ്യമായ മറ്റ് ഏജൻസികളിൽ നിന്നുമുള്ള നിരാക്ഷേപ പത്രം (ആവശ്യമെങ്കിൽ) ഹാജരാക്കിയും തൽസമയം ലൈസൻസ് കൈപ്പറ്റാം. വ്യവസായ വാണിജ്യ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ആവശ്യമായ ലോൺ, സബ്സിഡി എന്നിവ ലഭ്യമാക്കുന്നതിന് അപേക്ഷ സ്വീകരിക്കും. പരിപാടിയിൽ വിവിധ ബാങ്ക് പ്രതിനിധികളും വ്യവസായ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കും. ഫോൺ: 9061665918.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.