ചിത്രം പുനലൂർ: കിഴക്കൻ മേഖലയിൽ മഴ ശമിക്കുകയും നീരൊഴുക്ക് കുറയുകയും ചെയ്തതോടെ തെന്മല പരപ്പാർ ഡാമിലെ ഷട്ടറുകൾ താഴ്ത്തി. കനത്ത മഴയിൽ വെള്ളം ക്രമാതീതമായി ഉയർന്നതിനാൽ ഡാം ഷട്ടറുകൾ ഈ മാസം അഞ്ചിന് തുറന്ന് വെള്ളം കല്ലടയാറ്റിൽ ഒഴുക്കിയിരുന്നു. 115.82 മീറ്റർ സംഭരണ ശേഷിയുണ്ടെങ്കിലും ആഗസ്റ്റിൽ 107 മീറ്ററാണ് അനുവദനീയമായ സംഭരണശേഷി. ഇത് 110.69 മീറ്റർ എത്തിയതോടെയാണ് ഷട്ടറുകൾ തുറന്നത്. ഒരു മീറ്റർ വരെ ഉയർത്തിയിരുന്നത് പടിപടിയായി കുറച്ച് വെള്ളിയാഴ്ച രാവിലെ അടച്ചു. വെള്ളിയാഴ്ച വൈകീട്ട് നാലിന് 107.16 മീറ്ററാണ് വെള്ളമുള്ളത്. കഴിഞ്ഞ ഒരാഴ്ചയായി ഡാം വൃഷ്ടി പ്രദേശങ്ങളിൽ മഴ വളരെ ദുർബലമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.