കൊല്ലം: സി.പി.ഐ ജില്ല മറനീക്കി പുറത്തുവന്നു. വ്യാഴാഴ്ച രാവിലെ ടൗൺ ഹാളില്‍ സമ്മേളന നടപടികള്‍ ആരംഭിക്കാനിരിക്കെ പ്രസീഡിയം കണ്‍വീനറെ തെരഞ്ഞെടുക്കുന്നതിനെ ചൊല്ലി തര്‍ക്കമുണ്ടായതോടെയാണ് സമ്മേളന നടപടികള്‍ തുടങ്ങുംമുമ്പ് വിഭാഗീയത മറനീക്കി പുറത്തുവന്നത്. വ്യാഴാഴ്ച രാവിലെ ചേര്‍ന്ന ജില്ല എക്‌സിക്യൂട്ടിവില്‍ പ്രസീഡിയം കണ്‍വീനറായി പ്രകാശ് ബാബു പക്ഷത്തെ ആര്‍. രാമചന്ദ്രന്‍റെ പേര് സെക്രട്ടറി മുല്ലക്കര രത്‌നാകരന്‍ നിര്‍ദേശിച്ചു. എന്നാല്‍, ഈ നിര്‍ദേശത്തെ കാനം പക്ഷക്കാരനായ ആര്‍. വിജയകുമാര്‍ എതിര്‍ത്തു. കഴിഞ്ഞ മൂന്നു സമ്മേളനങ്ങളില്‍ പ്രസീഡിയം കണ്‍വീനറായിരുന്ന രാമചന്ദ്രനെ മാറ്റണമെന്ന് ഭൂരിപക്ഷംപേരും വാദിച്ചു. ഒടുവില്‍ ജില്ല എക്‌സിക്യൂട്ടിവ് അംഗം എം. സലിമിനെ കണ്‍വീനറാക്കി. രക്തസാക്ഷി പ്രമേയം അവതരിപ്പിക്കാന്‍ മുല്ലക്കര രത്‌നാകരന്‍ നിർദേശിച്ച എസ്. വിനോദ് കുമാറിനെ മാറ്റണമെന്നും ആവശ്യമുയര്‍ന്നു. തുടര്‍ന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സാം കെ. ഡാനിയേലാണ് രക്തസാക്ഷി പ്രമേയം അവതരിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.