കർഷക ദിനാചരണം

അഞ്ചൽ: കർഷക ദിനാചരണ ഭാഗമായി ഇടമുളയ്ക്കൽ ഗവ. ജവഹർ ഹൈസ്കൂളിൽ വിദ്യാർഥികൾ പച്ചക്കറി വിത്തുകൾ നട്ടു. ഇടമുളയ്ക്കൽ കൃഷിഭവനിൽനിന്നും വിത്തും സാങ്കേതിക സഹായവും നൽകി. പി.ടി.എ പ്രസിഡൻറ് ഷാജഹാൻ കൊല്ലൂർവിള, സീനിയർ അസിസ്റ്റൻറ് ആർ. അമ്പിളി, ജി. ജഗദീഷ് ബൈജു, സ്റ്റുഡൻറ് കോഓഡിനേറ്റർമാരായ അനുഗ്രഹ എസ്. കൃഷ്ണ, വി.ആർ. മീനാക്ഷി എന്നിവർ പങ്കെടുത്തു. പെരുങ്ങള്ളൂർ ജി.എൽ.പി.എസിൽ കാർഷിക വിളകളുടെയും കാർഷിക ഉപകരണങ്ങളുടെയും പ്രദർശനം നടന്നു. പി.ടി.എ പ്രസിഡന്‍റ്​ ആര്യ അധ്യക്ഷത വഹിച്ചു. പ്രദേശത്തെ മികച്ച കർഷകയായ രാധാമണിയെ പ്രഥമാധ്യാപിക സജീന ആദരിച്ചു. ചിത്രം: കർഷക ദിനാചരണ ഭാഗമായി ഇടമുളയ്ക്കൽ ഗവ. ജവഹർ സ്കൂളിൽ പച്ചക്കറിവിത്തുകൾ നടുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.