ഡോൾഫിന്‍റെ ജഡം കരക്കടിഞ്ഞു

ചിത്രം കൊല്ലം: ഡോൾഫിന്‍റെ ജഡം കൊല്ലം ബീച്ചിലടിഞ്ഞു. വ്യാഴാഴ്ച വൈകീട്ട്​ 4.30ഓടെ ബീച്ചിലെ ലൈഫ്​ഗാർഡ്​ ടവറിനു​ നേരെയാണ്​ ജഡം അടിഞ്ഞത്​. പിന്നാലെ, തിരയിൽപെട്ട്​ ജഡം കടലിലേക്ക്​ തന്നെ ഒഴുകിപ്പോയി. ഒരു മണിക്കൂറിനു​ശേഷം മുള്ളൻപേട്ടയുടെ ജഡവും തീരത്തടിഞ്ഞു. ഡോൾഫിന്‍റെ ജഡം കൊല്ലം ബീച്ചിൽ അടിയുന്നത്​ തങ്ങളുടെ അറിവിൽ ആദ്യമായാണെന്ന്​ ലൈഫ്​ ഗാർഡായ അനിൽകുമാർ പറഞ്ഞു. കടലാമകളുടെ ജഡം ഇടക്ക്​ കൊല്ലം തീരത്തടിയാറുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.