മത്സ്യത്തൊഴിലാളി സമരത്തിന് ഐക്യദാർഢ്യം

കൊല്ലം: വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികൾ നടത്തിവരുന്ന സമരത്തിന് ഗാന്ധിയൻ കലക്ടിവ് ജില്ല കമ്മിറ്റി ഐക്യദാർ​ഢ്യം പ്രഖ്യാപിച്ചു. ജില്ല കൺവീനർ മേച്ചേഴത്ത് ഗിരീഷ്​കുമാർ അധ്യക്ഷതവഹിച്ചു. സംസ്ഥാന കൺവീനർ യോഹന്നാൻ ആന്‍റണി ഉദ്ഘാടനം ചെയ്തു. കോഓഡിനേറ്റർ എ.ജെ. ഡിക്രൂസ്​, വസന്തകുമാർ കല്ലുംപുറം, സുമൻജിത്ത് മിഷ, എസ്. ചന്ദ്രബാബു, മണ്ണൂർ ഷാജി, കൃഷ്ണപ്രസാദ്, എമേഴ്സൺ, ശിവപ്രസാദ് എന്നിവർ സംസാരിച്ചു. കലക്ടറേറ്റ് മാർച്ചും ധർണയും കൊല്ലം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വഴിയോരക്കച്ചവടക്കാർ ശനിയാഴ്ച കലക്ടറേറ്റിലേക്ക് മാർച്ച് നടത്തും. രാവിലെ ഒമ്പതിന് കൊല്ലം സി.ഐ.ടി.യു ഓഫിസിനു മുന്നിൽനിന്ന് മാർച്ച് തുടങ്ങുമെന്ന് പ്രസിഡന്‍റ് എം. സജീവും സെക്രട്ടറി ടി.എൻ. ത്യാഗരാജനും അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.