ക്ഷേത്രമുറ്റത്തെ പൂങ്കാവനം പദ്ധതിക്ക് തുടക്കം

കരുനാഗപ്പള്ളി: ക്ഷേത്രമുറ്റത്ത് പുഷ്​പ കൃഷി ഒരുക്കാൻ നഗരസഭ നടപ്പാക്കുന്ന പൂങ്കാവനം പദ്ധതിക്ക് തുടക്കമായി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്​ കീഴിലുള്ള പടനായർകുളങ്ങര മഹാദേവർ ക്ഷേത്ര അങ്കണത്തിലാണ് കരുനാഗപ്പള്ളി നഗരസഭയുടെ നേതൃത്വത്തിൽ കൃഷി തുടങ്ങുന്നത്. വനം വകുപ്പിന്‍റെയും കൃഷി വകുപ്പിന്‍റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. നഗരസഭ ചെയർമാൻ കോട്ടയിൽ രാജു ഉദ്ഘാടനം ചെയ്തു. നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ പടിപ്പുര ലത്തീഫ്, കൗൺസിലർമാരായ റെജി ഫോട്ടോ പാർക്ക്, പ്രസന്നകുമാർ, എം.എസ്. ഷിബു, മഹേഷ് ജയരാജ്, ജില്ല ഫോറസ്റ്റ് ഓഫിസർ അനിൽകുമാർ, നഗരസഭ സെക്രട്ടറി ഫൈസൽ, ദേവസ്വം കമീഷണർ വിഷ്ണു തുടങ്ങിയവർ പങ്കെടുത്തു. കാപ്​ഷൻ: കരുനാഗപ്പള്ളി പടനായർകുളങ്ങര ക്ഷേത്ര അങ്കണത്തിൽ ആരംഭിക്കുന്ന പുഷ്​പ കൃഷി പദ്ധതി നഗരസഭ ചെയർമാൻ കോട്ടയിൽ രാജു ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.