കൊല്ലം: കര്‍ഷകരുടെ ക്ഷേമവും ഉന്നമനവും ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ കൊട്ടാരക്കര, മൈലം, കുളക്കട, ഉമ്മന്നൂര്‍, വെളിയം, കരീപ്ര, എഴുകോണ്‍, നെടുവത്തൂര്‍ എന്നിവിടങ്ങളില്‍ സംഘടിപ്പിച്ച കര്‍ഷക ദിനാചരണ ത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമ പഞ്ചായത്തുകളിലെയും നഗരസഭയിലെയും മികച്ച കര്‍ഷകരെ മന്ത്രി ആദരിച്ചു. കൊട്ടാരക്കര നഗരസഭ ചെയര്‍മാന്‍ എ. ഷാജു, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ ബിന്ദു ജി.നാഥ്, പി.ടി. ഇന്ദുകുമാര്‍, അമ്പിളി ശിവന്‍, ബിനോജ്, പ്രശോഭ, സത്യഭാമ, രതീഷ് കിളിത്തട്ടില്‍ എന്നിവര്‍ പങ്കെടുത്തു. കർഷകദിനാചരണം (ചിത്രം) ഓയൂർ: ഇളമാട് പഞ്ചായത്തിന്‍റെയും കൃഷിഭവന്‍റെയും സർവിസ് സഹകരണ ബാങ്കിന്‍റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കർഷക ദിനചാരണം മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് വാളിയോട് ജേക്കബ് അധ്യക്ഷത വഹിച്ചു. വിവിധ വിഭാഗങ്ങളിലായി ഒമ്പത് കർഷകരെയും ഒരു മുതിർന്ന കർഷകനെയും ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കോമളകുമാരിയമ്മ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. താജുദ്ദീൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഐ. മുഹമ്മദ് റഷീദ്, ബ്ലോക്ക് പഞ്ചായത്തംഗം വിക്രമൻപിള്ള, വാർഡ് മെംബർമാർ, കൃഷി ഓഫിസർ രമ്യ ചന്ദ്രൻ, കർഷക പ്രതിനിധി സജീവ്, അഗ്രിക്കൾച്ചറൽ അസിസ്റ്റന്‍റ് ശ്രീലത എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.