അനുസ്മരണവും കർഷക ദിനാചരണവും

ശാസ്താംകോട്ട: നാടോടി പെർഫോമിങ്​ ഗ്രൂപ്പിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിച്ച നാടൻപാട്ട് കലാകാരൻ പി.എസ്. ബാനർജി അനുസ്മരണവും കർഷകദിനാചരണവും പടിഞ്ഞാറെ കല്ലട പഞ്ചായത്ത് പ്രസിഡന്‍റ്​ ഡോ.സി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. 'നാടോടി' ഡയറക്ടർ പ്രകാശ് കുട്ടൻ അധ്യക്ഷതവഹിച്ചു. ഉല്ലാസ് കോവൂർ ബാനർജി അനുസ്മരണ പ്രഭാഷണം നടത്തി. മുതിർന്ന തൊഴിലുറപ്പ് തൊഴിലാളികളെ പഞ്ചായത്ത് പ്രസിഡന്‍റ്​ ആദരിച്ചു. പഞ്ചായത്തംഗം ഓമനക്കുട്ടൻ പിള്ള, ഷഫീഖ് മൈനാഗപ്പള്ളി, അമ്പാടി കല്ലട, അഭിനന്ദ്, മനു, നാണിയമ്മ എന്നിവർ പങ്കെടുത്തു. അധ്യാപക ഒഴിവ് ഓച്ചിറ: മഠത്തിൽക്കാരാഴ്മ ഗവ. എൽ.പി സ്കൂളിൽ എൽ.പി.എസ്.ടിയുടെ ഒഴിവുണ്ട്. അഭിമുഖം വെള്ളിയാഴ്ച രാവിലെ 11ന്. അനുസ്മരണം ഓച്ചിറ: ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് കെ.പി. നാണു അനുസ്മരണം എം.സി.പി.യു (യു) ജില്ല സെക്രട്ടറി എൻ. ഉണ്ണികൃഷ്ണൻ പോറ്റി ഉദ്ഘാടനം ചെയ്തു. താലൂക്ക് സെക്രട്ടറി ടി. വിനോദ്കുമാർ, എ.ഐ.സി.ടി.യു ജില്ല പ്രസിഡന്‍റ്​ എസ്. ഉണ്ണി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.