വിളക്ക്​ തെളിച്ചു

ശാസ്താംകോട്ട: സ്വാതന്ത്ര്യത്തിന്‍റെ അമൃത മഹോത്സവത്തോടനുബന്ധിച്ച് ജെ.സി.ഐ ശാസ്താംകോട്ടയുടെ നേതൃത്വത്തിൽ ഭരണിക്കാവ് പ്രൈവറ്റ് ബസ്​ സ്റ്റാൻഡിൽ ഇന്ത്യൻ ഭൂപടത്തിൽ 75 നക്ഷത്ര വിളക്കുകൾ തെളിയിച്ചു. ജില്ല പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ. ഗോപൻ ഉദ്​ഘാടനം ചെയ്തു. ശാസ്താംകോട്ട ഇൻസ്‌പെക്ടർ അനീഷ് സ്​മൃതിമരം നട്ടു. ജെ.സി.ഐ ശാസ്താംകോട്ട പ്രസിഡന്‍റ്​ എൽ. സുഗതൻ അധ്യക്ഷത വഹിച്ചു. ആദരിച്ചു മൈനാഗപ്പള്ളി: ഗ്രാന്മ ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ ക്ഷീരകർഷകൻ കൃഷ്ണാലയം മോഹനൻപിള്ളയെ അരിനല്ലൂർ സെന്‍റ്​ ജോർജ് സ്കൂൾ പ്രഥമാധ്യാപകൻ ടൈറ്റസ് കടമ്പാട്ട് ആദരിച്ചു. സോമൻ മൂത്തേഴം അധ്യക്ഷത വഹിച്ചു. കെ.ബി. ശെൽവമണി, എസ്. ദേവരാജൻ, ജോഡ് പ്രസാദ്, ജെ. ജോസ്, ഗിരികൃഷ്ണൻ, വി.ജയേഷ്, പി. മോഹനൻപിള്ള എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.