കോര്‍പറേഷന്‍ പരിധിയില്‍ സംയോജിത കൃഷി നടപ്പാക്കും -മേയര്‍

കൊല്ലം: കാര്‍ഷികമേഖല സ്വയംപര്യാപ്തമാക്കുന്നതിനായി കര്‍ഷകരെയും പൊതുജനങ്ങളെയും ഉള്‍പ്പെടുത്തി സംയോജിത കൃഷി നടപ്പാക്കുമെന്ന് മേയര്‍ പ്രസന്ന ഏണസ്റ്റ്. കോര്‍പറേഷനില്‍ കര്‍ഷക ദിനാചരണവും കര്‍ഷകരെ ആദരിക്കലും ഉദ്ഘാടനം ചെയ്യുകയായിരുന്നു മേയര്‍. തെരഞ്ഞെടുക്കപ്പെട്ട മികച്ച കര്‍ഷകരെയും ക്ഷീരകര്‍ഷകയെയും ആദരിച്ചു. ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു അധ്യക്ഷതവഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ എസ്. ഗീതാകുമാരി, എസ്. ജയന്‍, യു. പവിത്ര, ഹണി, സവിതാദേവി, ഇരവിപുരം കൃഷി അസിസ്റ്റന്‍റ്​ ഡയറക്ടര്‍ എല്‍. പ്രീത, കൃഷി ഫീല്‍ഡ് ഓഫിസര്‍ ടി. പ്രകാശ്, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. ....kc+kw.... എം.ഇ.എസ്​ താലൂക്കുതല മെറിറ്റ് അവാർഡ്: അപേക്ഷ ക്ഷണിച്ചു കൊല്ലം: എം.ഇ.എസ്​ കൊല്ലം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ പ്ലസ്​ ടു പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ്​ നേടിയ മുസ്​ലിം വിദ്യാർഥികളെ അവാർഡ് നൽകി ആദരിക്കുന്നു. അർഹരായ വിദ്യാർഥികൾ മാർക്ക് ലിസ്റ്റിന്‍റെ കോപ്പിയും രണ്ട്​ ഫോട്ടോ സഹിതം സ്വന്തമായി എഴുതിയ അപേക്ഷ ആഗസ്റ്റ് 26ന് മുമ്പ് സെക്രട്ടറി, എം.ഇ.എസ്​ സ്​കൂൾ കണ്ടച്ചിറ, പെരിനാട് പി.ഒ, കൊല്ലം എന്ന വിലാസത്തിൽ സമർപ്പിക്കണം. ഫോൺ: 7907797466.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.