കൊല്ലം: ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി മാര്‍ക്കറ്റിങ് ഔട്ട്ലെറ്റുകള് സ്ഥാപിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഉള്‍നാടന്‍ മത്സ്യ കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ക്കാവശ്യമായ വിപണി കണ്ടെത്തുന്നതിനോടൊപ്പം ഗുണനിലവാരമുള്ള മത്സ്യം ഉപഭോക്താവിന് എത്തിക്കുന്നതാണ് പദ്ധതി. 10 ലക്ഷം രൂപ യൂനിറ്റ് ചെലവുള്ള പദ്ധതിയില്‍ 60 ശതമാനം തുക സര്‍ക്കാര്‍ ഗ്രാന്‍റായി ലഭിക്കും. വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും അപേക്ഷിക്കാം. അപേക്ഷയും അനുബന്ധരേഖകളും 25നകം കൊല്ലം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫിസിലോ ജില്ല മത്സ്യകര്‍ഷക വികസന ഏജന്‍സി ഓഫിസിലോ മത്സ്യ ഭവന്‍ ഓഫിസുകളിലോ സമര്‍പ്പിക്കണം. ഫോണ്‍: 0474-2792850, 2795545. രജിസ്റ്റര്‍ ചെയ്യണം കൊല്ലം: ജില്ല പഞ്ചായത്തിന്‍റെ സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ സേവനം ലഭിക്കുന്നതിന് താല്‍പര്യമുള്ള ക്ഷീരസംഘങ്ങള്‍/ഡെയറി ഫാമുകള്‍ എന്നിവക്ക് ജില്ല പഞ്ചായത്ത് സെക്രട്ടറിയുടെ പേരില്‍ 1500 രൂപയുടെ ഡി.ഡി എടുത്ത് ജില്ല പഞ്ചായത്തില്‍ പേര്‍ രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 9447702489. ലോക് അദാലത്: കൊല്ലം വീണ്ടും മുന്നില്‍ കൊല്ലം: 13ന് നടന്ന നാഷനല്‍ ലോക് അദാലത്തില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പെറ്റിക്കേസുകള്‍ തീര്‍പ്പാക്കി കൊല്ലം ജില്ല മുന്നിലെത്തി. ജില്ലയിലുള്ള വിവിധ മജിസ്‌ട്രേറ്റ് കോടതികളില്‍ നടന്ന പ്രത്യേക സിറ്റിങ്ങില്‍ 45000 കേസുകള്‍ പരിഗണിക്കുകയും 14485 എണ്ണം തീര്‍പ്പാക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.