ഐ.എച്ച്.ആര്‍.ഡി ഡിഗ്രി പ്രവേശനം

കൊല്ലം: ഐ.എച്ച്.ആര്‍.ഡിക്കു കീഴില്‍ കേരള സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത അടൂര്‍ (04734224076, 8547005045), കുണ്ടറ (0474258086, 8547005066) എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അപ്ലൈഡ് സയന്‍സ് കോളജുകളിലേക്ക് 2022-23 അധ്യയന വര്‍ഷത്തില്‍ പുതിയതായി അനുവദിച്ച ഡിഗ്രി കോഴ്സുകളില്‍ ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. കോളേജുകള്‍ക്ക് നേരിട്ട് അഡ്മിഷന്‍ നടത്താവുന്ന 50 ശതമാനം സീറ്റുകളിലാണ് പ്രവേശനം. അപേക്ഷ www.ihrdadmissions.org ല്‍ ആഗസ്റ്റ് 16ന് 10 മണി മുതല്‍ സമര്‍പ്പിക്കാം. അപേക്ഷയുടെ പകര്‍പ്പ്, നിര്‍ദിഷ്ട അനുബന്ധങ്ങളും, 750 രൂപ (എസ്.സി, എസ്.ടി 250 രൂപ) രജിസ്‌ട്രേഷന്‍ ഫീസ് ഓണ്‍ലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളജില്‍ ലഭിക്കണം. വിശദവിവരങ്ങള്‍ക്ക്: www.ihrd.ac.in.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.