വനിത വികസന കോർപറേഷന്‍ ജില്ല ഓഫിസ് ഉദ്ഘാടനം ചെയ്തു

കൊല്ലം: വനിത വികസന കോര്‍പറേഷന്‍റെ ജില്ല ഓഫിസ് കൊല്ലം കോര്‍പറേഷന്‍റെ ഉടമസ്ഥതയിലുള്ള എന്‍. തങ്കപ്പന്‍ മെമ്മോറിയല്‍ ഷോപ്പിങ്​ കോംപ്ലക്സില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഉദ്ഘാടനം എം. നൗഷാദ് എം.എല്‍.എ നിര്‍വഹിച്ചു. മേയര്‍ പ്രസന്ന ഏണസ്റ്റ് അധ്യക്ഷതവഹിച്ചു. കൃത്യമായി വായ്പ തിരിച്ചടവ് നടത്തുന്ന കുടുംബശ്രീ സി.ഡി.എസുകളെ ആദരിച്ചു. സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി അഞ്ചല്‍, ഇടമുളയ്ക്കല്‍ സി.ഡി.എസുകള്‍ക്ക് ഒന്നരക്കോടി രൂപ വീതം വായ്പ വിതരണവും നടത്തി. വനിത വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്സണ്‍ കെ.സി. റോസക്കുട്ടി, മാനേജിങ് ഡയറക്ടര്‍ വി.സി. ബിന്ദു, ബോര്‍ഡ് അംഗം ആര്‍. ഗിരിജ, മേഖല മാനേജര്‍ എസ്. ലക്ഷ്മി എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.