മദ്​റസ അർധ വാർഷിക പരീക്ഷ

കൊല്ലം: ദക്ഷിണ കേരള ഇസ്​ലാംമത വിദ്യാഭ്യാസ ബോർഡ് അർധ വാർഷിക പരീക്ഷ ഒക്ടോബർ 22 മുതൽ 30 വരെ നടത്താൻ പരീക്ഷ ബോർഡ് യോഗം തീരുമാനിച്ചു. കഴിഞ്ഞ വാർഷിക പരീക്ഷയിൽ അഞ്ച്, ഏഴ്, 10, 12 ക്ലാസുകളിൽ ഫുൾ എ പ്ലസ് നേടിയ കുട്ടികളെയും കൂടുതൽ മാർക്ക്​ ലഭിച്ച 12 കുട്ടികളെയും അനുമോദിച്ചു. അധ്യാപകരെ ആദരിച്ചു. യോഗം ജം ഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ്‌ കുഞ്ഞുമൗലവി ഉദ്ഘാടനം ചെയ്തു. പരീക്ഷ ബോർഡ് ചെയർമാൻ കെ.കെ. സുലൈമാൻ മൗലവി അധ്യക്ഷത വഹിച്ചു. പരീക്ഷ കൺവീനർ പാലുവള്ളി അബ്ദുൽ ജബ്ബാർ മൗലവി റിപ്പോർട്ട് അവതരിപ്പിച്ചു. അവാർഡ്ദാന ഉദ്ഘാടനം വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി നിർവഹിച്ചു. അർധവാർഷിക പരീക്ഷ റെക്കോഡുകളുടെ വിതരണം ബോർഡ് ചെയർമാൻ എ.കെ. ഉമർ മൗലവി നിർവഹിച്ചു. 2021-2022ലെ സർട്ടിഫിക്കറ്റ് വിതരണം ലജ്നത്തുൽ മുഅല്ലിമീൻ ജനറൽ സെക്രട്ടറി പാങ്ങോട് എ. ഖമറുദ്ദീൻ മൗലവി നിർവഹിച്ചു. ഭാരത് ജോഡോ യാത്ര മൂന്നു ദിവസം ജില്ലയിൽ കൊല്ലം: 'ഒരൊറ്റ ഇന്ത്യ ഒരൊറ്റ ജനത' എന്ന മുദ്രാവാക്യം ഉയർത്തി രാഹുൽ ഗാന്ധി നയിക്കുന്ന കന്യാകുമാരി മുതൽ കശ്മീർ വരെയുള്ള ഭാരത് ജോഡോ യാത്ര ജില്ലയിൽ മൂന്നു ദിവസം പര്യടനം നടത്തും. സെപ്റ്റംബർ 14ന് രാവിലെ എട്ടിന് ജില്ല അതിർത്തിയായ പാരിപ്പള്ളി കടമ്പാട്ടുകോണത്ത് ഡി.സി.സിയുടെ നേതൃത്വത്തിൽ വരവേൽപ്​ നൽകും. 16 വരെ ജില്ലയിൽ പര്യടനം നടത്തുന്ന യാത്രയുടെ ഏകോപനച്ചുമതല കെ.സി. രാജൻ വഹിക്കും. യാത്ര സംബന്ധിച്ച്​ മുന്നൊരുക്കങ്ങൾക്കായി ജില്ല നേതൃയോഗം വ്യാഴാഴ്ച​ ഉച്ചക്ക്​ രണ്ടിന് ഡി.സി.സിയിൽ ചേരും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.