കൊല്ലം: കടപ്പാക്കട സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ 'ഓർമ ക്ലിനിക്ക്' ആരംഭിക്കുന്നു. ഓർമ നഷ്ടപ്പെടുന്നവർക്ക് അത് പിടിച്ചുനിർത്താനും രോഗാവസ്ഥ തീവ്രമാകുന്നതിന്റെ കാലപരിധി നീട്ടാനുമുള്ള സംരംഭമാണിത്. ക്ലബിന്റെ 80-ാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള സംരംഭം ഈമാസം 29ന് മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. നടൻ മോഹൻലാൽ വിഡിയോ സന്ദേശം നൽകും. മിനി ആംബുലൻസ് സർവിസ്, നേരിട്ടുള്ള ക്ലിനിക്ക്, ടെലിമെഡിസിൻ ഓർമ ക്ലിനിക്ക്, പരിശീലനക്കളരി, ബോധവത്കരണ ക്യാമ്പ് തുടങ്ങിയവ ഇതിന്റെ ഭാഗമായി നടപ്പാക്കും. പ്രമുഖ ന്യൂറോളജിസ്റ്റ് ഡോ. ശ്രീകുമാർ, ഡോ. ദീപ്തി പ്രേം എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനം. എല്ലാ ബുധനാഴ്ചയും രാവിലെ ഒമ്പതുമുതൽ ഉച്ചക്ക് ഒന്നുവരെ ക്ലിനിക്ക് പ്രവർത്തിക്കുമെന്ന് ക്ലബ് സെക്രട്ടറി ആർ.എസ്. ബാബു, പദ്ധതി രക്ഷാധികാരി ഡോ. ജി. രാജ്മോഹൻ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യുന്നവർക്ക് പ്രാഥമിക ആശയവിനിമയത്തിന് ശേഷം ടോക്കൺ നൽകും. കിംസ് ഹെൽത്ത് കെയർ മാനേജ്മെന്റ് ലിമിറ്റഡ് സംഭാവന ചെയ്ത മിനി ആംബുലൻസ് ഡോ.ജി. രാജ്മോഹൻ ഏറ്റുവാങ്ങി. കിംസ് കൊല്ലം അഡ്മിനിസ്ട്രേറ്റിവ് മാനേജർ ടി.കെ. കുമാർ താക്കോൽ കൈമാറി. ലോക അൽഷിമേഴ്സ് മാസമായ സെപ്റ്റംബറിൽ കൊല്ലത്ത് 'മെമ്മറിവാക്ക്' സംഘടിപ്പിക്കും. ക്ലബ് ട്രഷറർ എ. ശ്യാംകുമാർ, വി. രാജേന്ദ്രൻ നായർ, എസ്. സജിത്, എൻ.ജി. ജവഹർ, കെ. അനിൽ കുമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.