നേതാക്കൾക്കെതിരേ ലഘുലേഖ

കൊല്ലം: സി.പി.ഐ ജില്ല സമ്മേളനത്തിന്​ തുടക്കമായതോടെ നേതാക്കൾക്കെതിരെ ലഘുലേഖകൾ പുറത്തിറങ്ങി. മന്ത്രി ജെ. ചിഞ്ചുറാണി, ജി.എസ്. ജയലാൽ എം.എൽ.എ അടക്കമുള്ള നേതാക്കൾക്കെതിരെയാണ് ലഘുലേഖ. മന്ത്രി ചിഞ്ചുറാണിയുടെ പ്രവർത്തനം പരാജയം, അഷ്ടമുടി സഹകരണ ആശുപത്രിയുമായി ബന്ധപ്പെട്ട് ജി.എസ്. ജയലാൽ എം.എൽ.എക്ക് കുറ്റപ്പെടുത്തൽ, മുതിർന്ന നേതാവിന്‍റെ പ്രായം കണ്ടെത്താനായി എൽ.ഐ.സി ഏജന്‍റിനെ ഉപയോഗിച്ചു തുടങ്ങിയ വിമർശനങ്ങൾ അടങ്ങിയ ലഘുലേഖയാണ് പ്രചരിക്കുന്നത്. അതേസമയം അവതരിപ്പിക്കാനുള്ള രാഷ്ട്രീയ സംഘടന റിപ്പോർട്ടുകളിൽ വലിയ വിമർശനങ്ങളില്ലെന്നാണ് സൂചന. ജില്ലയിൽ പാർട്ടിക്കുണ്ടായ വളർച്ച റിപ്പോർട്ടിൽ പറയുന്നു. മറ്റ്​ പാർട്ടികളിൽ നിന്ന് 4,513 പേർ അംഗങ്ങളായത് സൂചിപ്പിച്ചിട്ടുണ്ട്. കൊല്ലം ലോക്സഭ മണ്ഡലത്തിലെയും കരുനാഗപ്പള്ളി നിയമസഭ മണ്ഡലത്തിലെയും തോൽവിയെ കുറിച്ച് റിപ്പോർട്ടിലുണ്ട്. കെട്ടുറപ്പുള്ള പ്രവർത്തനം ചിട്ടയായി നടത്തുന്നതിൽ പരാജയപ്പെട്ടതായാണ് കുറ്റപ്പെടുത്തൽ. ജില്ല സമ്മേളനത്തിൽ വിഭാഗീയത കൂട്ടേണ്ട എന്ന രീതിയിൽ തയാറാക്കിയ റിപ്പോർട്ടാണെന്നാണ് ഏക്സിക്യൂട്ടിവ് അംഗങ്ങളുടെ ഭാഷ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.