ക്ഷേത്രത്തിലെ ഒരു ലക്ഷം രൂപ വിലമതിക്കുന്ന വിളക്ക് മോഷണം പോയി

കൊല്ലം: ശക്തികുളങ്ങര വെൺകുളങ്ങര സ്‌കൂളിന് സമീപത്തെ ക്ഷേത്രത്തിലെ വിളക്ക് മോഷണം പോയി. കുളക്കുടി ഭദ്രാദേവി ക്ഷേത്രത്തിലാണ് സംഭവം. ശ്രീകോവിലിനു മുന്നില്‍ സ്ഥാപിച്ചിരുന്ന ഒരു ലക്ഷം രൂപ വിലമതിക്കുന്ന ആമവിളക്കാണ് മോഷണം പോയത്. ക്ഷേത്രത്തിൽ ചൊവ്വാഴ്ച രാവിലെ ശുചീകരണ ജോലിക്കെത്തിയ യുവാവാണ് വിവരം ക്ഷേത്രം ഭാരവാഹി ഹരീഷിനെ അറിയിച്ചത്. സ്ഥിരമായി തറയിലുറപ്പിച്ചിരുന്ന വിളക്ക് ഒരാള്‍ക്ക് ഒറ്റക്ക് എടുത്തുകൊണ്ടുപോകാനാകില്ലെന്നാണ് നാട്ടുകാരും ക്ഷേത്ര ഭാരവാഹികളും പറയുന്നത്. തുടര്‍ന്ന് കൗണ്‍സിലറുടെ നേതൃത്വത്തില്‍ ശക്തികുളങ്ങര പൊലീസില്‍ പരാതി നല്‍കി. എസ്.ഐ ആശയുടെ നേതൃത്വത്തിലെ സംഘം വിവരങ്ങള്‍ ശേഖരിച്ചു. കോണ്‍ക്രീറ്റ് ബീമുകള്‍ തകര്‍ന്നത് പരിഭ്രാന്തി പടര്‍ത്തി കൊട്ടിയം: സുരക്ഷ മുന്‍കരുതലുകളില്ലാതെ പൊളിച്ച കെട്ടിടത്തിന്‍റെ കോണ്‍ക്രീറ്റ് ബീമുകള്‍ തകര്‍ന്നുവീണത് കൊട്ടിയം ജങ്ഷനില്‍ പരിഭ്രാന്തി പടര്‍ത്തി. തലനാരിഴക്കാണ് വലിയ ദുരന്തം ഒഴിവായത്. ദേശീയപാത വികസനത്തിനുവേണ്ടി ഏറ്റെടുത്ത സ്ഥലത്തു നിന്ന കൂറ്റന്‍ കെട്ടിടം പൊളിച്ചുമാറ്റുന്നതിനിടെ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അപകടം. മൂന്ന് എക്​സ്​കവേറ്ററുകള്‍ ഉപയോഗിച്ച് കെട്ടിടം പൊളിക്കുന്നതിനിടെ മുകള്‍ ഭാഗത്തുനിന്നും ബീമുകളും കോണ്‍ക്രീറ്റും തകര്‍ന്നു വീഴുകയായിരുന്നു.11 കെ.വി വൈദ്യുതി ലൈനുകള്‍ പൊട്ടി. രണ്ട് വൈദ്യുതി തൂണുകളും തകര്‍ന്നു. മൂന്ന് എക്​സ്​കവേറ്ററുകള്‍ക്കും കേടുപാടുകള്‍ പറ്റി. വലിയ ശബ്ദവും ഉയര്‍ന്നുപൊങ്ങിയ പൊടിപടലവും പരിഭ്രാന്തി സൃഷ്ടിച്ചു. നൂറു കണക്കിന് യാത്രക്കാര്‍ ബസ് കാത്ത് നില്‍ക്കുന്ന തിരുവനന്തപുരം ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിനടുത്തായിരുന്നു അപകടം. തിങ്കളാഴ്ച അവധിയായതിനാല്‍ പരിസരത്ത് ആള്‍ക്കാര്‍ ഇല്ലാത്തതിനാലാണ് വന്‍ദുരന്തം ഒഴിവായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.