യൂനിറ്റ് രൂപവത്കരണം

പുനലൂർ: എസ്.ഐ.ഒ പുനലൂർ യൂനിറ്റ് രൂപവത്കരണ യോഗം ജില്ല സെക്രട്ടറി ആദിൽ ഉദ്ഘാടനം ചെയ്തു. പത്തനാപുരം ഏരിയ പ്രസിഡന്‍റ് ഷഹനാസ് ഖാൻ അധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി പത്തനാപുരം ഏരിയ പ്രസിഡന്‍റ് നജീബ്, പുനലൂർ ഹൽക്ക നാസിം മുഹമ്മദ് ഹാരിസ് എന്നിവർ സംസാരിച്ചു. യൂനിറ്റ് പ്രസിഡന്‍റായി മുഹമ്മദ് അൽത്താഫിനെയും സെക്രട്ടറിയായി മുഹമ്മദ് സാദിക്കിനെയും തെരഞ്ഞെടുത്തു. സ്വാതന്ത്രദിനം ആഘോഷിച്ചു (ചിത്രം) പുനലൂർ: വൈവിധ്യമായ പരിപാടികളോടെ കിഴക്കൻമേഖലയിൽ സ്വാതന്ത്രത്തിന്‍റെ 75ാമത് വാർഷികം ആഘോഷിച്ചു. തദ്ദേശസ്ഥാപനങ്ങൾ, സാംസ്കാരിക, മതസംഘടനകൾ, ആരാധനാലയങ്ങൾ, സർക്കാർ ഓഫിസുകൾ തുടങ്ങിയവയുടെ നേതൃത്വത്തിലായിരുന്നു ആഘോഷം. പുനലൂർ താലൂക്ക് റിപ്പബ്ലിക് ദിനാഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം താലൂക്ക് ഓഫിസ് അങ്കണത്തിൽ പി.എസ്. സുപാൽ എം.എൽ.എ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. തഹസിൽദാർ കെ.എസ്. നസിയ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രഹാം ജനറൽ കൺവീനർ വി. വിഷ്ണുദേവ്, നഗരസഭ വൈസ് ചെയർമാൻ വി.പി. ഉണ്ണികൃഷ്ണൻ, ആർ.ഡി.ഒ ബി. ശശികുമാർ, പ്രതിപക്ഷനേതാവ് ജി. ജയപ്രകാശ്, ഭൂരേഖ തഹസിൽദാർ സന്തോഷ് കുമാർ, ഫിനാൻസ് കമ്മിറ്റി കൺവീനർ സലിം പുനലൂർ എന്നിവർ സംസാരിച്ചു. വീരമൃത്യു വരിച്ച ജവാൻ സാമുവൽ കുട്ടിയുടെ കുടുംബാംഗത്തെ ആദരിച്ചു. പുനലൂർ ഫാത്തിമ പബ്ലിക് സ്കൂളിൽ സീനിയർ പ്രിൻസിപ്പൽ പി. തങ്ങൾകുഞ്ഞ് പതാക ഉയർത്തി. പ്രിൻസിപ്പൽ സി.ഐ. ജോണി സന്ദേശം നൽകി. പത്തനാപുരം മഞ്ചള്ളൂർ-കുണ്ടയം ഹനഫി മുസ്​ലിം ജമാഅത്ത് അങ്കണത്തിൽ ചീഫ് ഇമാം ടി.എ. ജമാലുദീൻ മൗലവി പതാക ഉയർത്തി സ്വാതന്ത്യദിന സന്ദേശം നൽകി. ജമാഅത്ത് പ്രസിഡന്‍റ് എം. ജാഫർഖാൻ, ബി. ഉബൈദുഖാൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.