കൊട്ടാരക്കര: പുത്തൂര്‍ ഇടവട്ടം കെ.എസ്.എം വോക്കേഷനല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളില്‍, എന്‍.എസ്.എസ് ക്യാമ്പിനോടനുബന്ധിച്ച് സ്ത്രീധനവിരുദ്ധ കാമ്പയിന്‍ സംഘടിപ്പിച്ചു. സ്‌കൂള്‍ കരിയര്‍ ഗൈഡന്‍സ് ആൻഡ് കൗണ്‍സിലര്‍ ജി.ആര്‍. അഭിലാഷ് നേതൃത്വം നല്‍കി. സംയോജിത ശിശു വികസന വകുപ്പ് വെട്ടിക്കവല സ്‌കൂള്‍ കൗണ്‍സിലര്‍ അനശ്വര ശശിധരന്‍ സ്ത്രീധനവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രിന്‍സിപ്പല്‍ സൂര്യ ടി. നായര്‍, പ്രോഗ്രാം ഓഫിസര്‍ ശ്രീവിദ്യ എന്നിവര്‍ പങ്കെടുത്തു. സ്വാതന്ത്ര്യദിനാഘോഷം (ചിത്രം) കടയ്ക്കൽ: സ്വാതന്ത്ര്യദിനത്തിൽ മുക്കുന്നം മന്നാനിയ ബനാത്ത് യതീംഖാനയിൽ കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ പ്രസിഡന്‍റ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി ദേശീയപതാക ഉയർത്തി. കടയ്ക്കൽ ജുനൈദ്, ഹാഫിസ് അബ്ദുല്ലത്തീഫ് മൗലവി ഈരാറ്റുപേട്ട, എ.എം. യൂസുഫുല്‍ ഹാദി എന്നിവർ സംസാരിച്ചു. കടയ്ക്കൽ: പുതുക്കോട് മുസ്ലിം ജമാഅത്തിൽ കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ പ്രസിഡന്‍റ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി ദേശീയപതാക ഉയർത്തി. ജമാഅത്ത് വർക്കിങ് പ്രസിഡന്‍റ് കടയ്ക്കൽ ജുനൈദ് സന്ദേശം നൽകി. ജമാഅത്ത് ഇമാം റാഫി അബ്രാരി മുഖ്യപ്രഭാഷണം നടത്തി. അബ്ദുൽ റഹീം മൗലവി, ബാദുഷ മന്നാനി, ജമാഅത്ത് കമ്മിറ്റി അംഗങ്ങളായ എസ്. അബ്ദുൽ വാഹിദ്, പാറമുകളിൽ, എ.എം. യൂസഫുൽ ഹാദി, അബ്ദുൽ ഹമീദ് മുളമൂട് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.