സ്വാതന്ത്ര്യദിന സെമിനാർ

കൊല്ലം: കണ്ടച്ചിറ മുസ്​ലിം ജമാഅത്തും ബദറുൽ ഇസ്‌ലാം മദ്​റസയും ചേർന്ന് നടത്തിയ ജമാഅത്ത് വൈസ് പ്രസിഡന്‍റ്​ ജെ. മുഹമ്മദ്‌ അസ്‌ലം ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്‍റ്​ മുഹമ്മദ്‌ ഷാഫി അൽ കൗസരി അധ്യക്ഷത വഹിച്ചു. ജമാഅത്ത് ഇമാം അയ്യൂബ് ഖാൻ മഹ്ളരി മുഖ്യപ്രഭാഷണം നടത്തി. സ്വാതന്ത്ര്യദിനാഘോഷം കൊല്ലം: ദലിത് കോൺഗ്രസ് ജില്ല പ്രസിഡന്‍റ് പട്ടത്താനം സുരേഷ് പീരങ്കി മൈതാനത്തെ അയ്യങ്കാളി സ്​മൃതി മണ്ഡപത്തിൽ പതാക ഉയർത്തി. ജില്ല ജനറൽ സെക്രട്ടറി അഞ്ചൽ സുരേഷ്​കുമാർ, ജില്ല ട്രഷറർ പോളയിൽ രവി, സജി തഴുത്തല എന്നിവർ പങ്കെടുത്തു. സ്വാതന്ത്യദിന സംഗമം കൊല്ലം: റവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (ആർ.എം.പി.ഐ) ജില്ല സെക്രട്ടേറിയറ്റ് സംഘടിപ്പിച്ച സ്വാതന്ത്യദിനസംഗമം എ.ഐ.സി.സി നിർവാഹകസമിതി അംഗം ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് ചെമ്പകശ്ശേരി ചന്ദ്രബാബു അധ്യക്ഷത വഹിച്ചു. ഗിരീഷ് ശിവറാം, വിനോദ് ബാഹുലേയൻ, ചക്കാലയിൽ നാസർ, കരിക്കോട് ദിലീപ്കുമാർ, കുരീപ്പുഴ ഷാനവാസ്, അമ്പലംകുന്ന് വി. അജയൻ, അമൽദേവ്, ഉളിയക്കോവിൽ സുരേഷ്, കല്ലട പാപ്പച്ചൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.