കൊട്ടാരക്കര: നെടുവത്തൂർ ജങ്ഷനിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് കുടുംബത്തിലെ നാലുപേർ ഉൾപ്പെടെ അഞ്ചുപേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെ കൊട്ടാരക്കരയിൽനിന്ന് കൊല്ലത്തേക്ക് വരുകയായിരുന്ന കാറും എഴുകോണിൽനിന്ന് കൊട്ടാരക്കരയിലേക്ക് വരുകയായിരുന്ന ഓട്ടോയും കൂട്ടിയിടിച്ചായിരുന്നു അപകടം. ഓട്ടോയിൽ വരുകയായിരുന്ന കൊട്ടാരക്കര ഇ.ടി.സി സ്വദേശികളായ സജി, ഭാര്യ വസന്ത, മക്കളായ വിനായക്, വിനീത് എന്നിവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കാർ ഡ്രൈവറായ കണ്ണങ്കോട് തൊടിയിൽ വീട്ടിൽ ജീവൻ കുഞ്ഞുമോനെ (21) പരിക്കുകളോടെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊട്ടാരക്കര പൊലീസ് കേസെടുത്തു. സ്വാതന്ത്ര്യദിനാഘോഷം (ചിത്രം) കുന്നിക്കോട്: കോണ്‍ഗ്രസ് വിളക്കുടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബി.എസ്.എന്‍.എല്‍ ഓഫിസിനു മുന്നില്‍ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്‍റ് സലീം സൈനുദ്ദീന്‍ പതാക ഉയര്‍ത്തി. ബ്ലോക്ക് പ്രസിഡന്‍റ് ജെ. ഷാജഹാന്‍, ഡി.സി.സി അംഗങ്ങളായ കുന്നിക്കോട് ഷാജഹാന്‍, ആര്‍. പത്മഗിരീഷ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എച്ച്. അനീഷ്ഖാന്‍, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഷാഹുല്‍, കുന്നിക്കോട് വാര്‍ഡ് മെംബര്‍ ജി. രഘു എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.