അഞ്ചൽ: അധികൃതരുടെ അനാസ്ഥക്ക് നേർസാക്ഷ്യമായി കൃഷി ഭവനു മുന്നിൽ ട്രാക്ടർ തുരുമ്പെടുത്ത് നശിക്കുന്നു. അഞ്ചൽ കൃഷിഭവനു മുന്നിലാണ് ട്രാക്ടർ കിടക്കുന്നത്. വർഷങ്ങൾക്കുമുമ്പ് കൃഷി ഭവനുവേണ്ടി വാങ്ങിയതാണ് ട്രാക്ടർ. കുറച്ചുനാളുകൾ മാത്രമേ ഇത് പ്രവർത്തിപ്പിച്ചിരുന്നുള്ളൂ. യഥാസമയം അറ്റകുറ്റപ്പണി നടത്താത്തതിനാൽ ട്രാക്ടർ അഞ്ചൽ മിനി സിവിൽ സ്റ്റേഷന് മുന്നിൽ കൊണ്ടിടുകയായിരുന്നു. ടയറുകൾ പഞ്ചറായും യന്ത്രസാമഗ്രികൾ തുരുമ്പെടുത്തും നശിച്ച നിലയിലാണിപ്പോൾ. ഫിറ്റ്നസ് കാലാവധി എത്താത്തതിനാൽ ലേലം ചെയ്ത് മുതൽക്കൂട്ടാൻ പറ്റാത്ത സ്ഥിതിയിലാണെന്നും അധികൃതരുടെ അനാസ്ഥ മൂലമാണ് ട്രാക്ടർ ഉപേക്ഷിക്കപ്പെട്ട നിലയിലെത്തിയതെന്നും ജനപ്രതിനിധികളുൾപ്പെടെയുള്ളവർ ആരോപിക്കുന്നു. ചിത്രം. അഞ്ചൽ കൃഷിഭവനു മുന്നിൽ ഉപേക്ഷിക്കപ്പെട്ട ട്രാക്ടർ കാടുകയറി തുരുമ്പിച്ച് നശിച്ച നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.