ഓച്ചിറ: തഴവ ആദിത്യവിലാസം ഗവ. ഹൈസ്കൂളിലെ കുട്ടികളും അധ്യാപകരും ചേർന്ന് നിർമിച്ച കൂറ്റൻ ദേശീയപതാക കൗതുകമായി. 50 മീറ്റർ നീളത്തിൽ നിർമിച്ച ദേശീയപതാക സ്വാതന്ത്യത്തിന്‍റെ 75 -ാം വാർഷികം ഓർമിപ്പിച്ചുകൊണ്ട് 75 കുട്ടികളാണ് വഹിച്ചുകൊണ്ടുപോയത്. പിടികിട്ടാപ്പുള്ളി 17 വർഷത്തിനുശേഷം അറസ്റ്റിൽ (ചിത്രം) ശാസ്താംകോട്ട: ശാസ്താംകോട്ടയിൽനിന്ന് മോട്ടോർ സൈക്കിൾ മോഷ്ടിച്ച പ്രതി 17 വർഷത്തിനുശേഷം പിടിയിലായി. പെരിനാട് മങ്കുഴി താഴത്തെ വീട്ടിൽ രാജേഷിനെയാണ് തൃശൂർ മുരിങ്ങൂരിനടുത്തുനിന്നും ശാസ്താംകോട്ട പൊലീസ് പിടികൂടിയത്. 17 വർഷം മുമ്പ് ശാസ്താംകോട്ട ഭരണിക്കാവിലെ സർവിസ് സെന്‍ററിൽ നിന്നും ബൈക്ക് വാങ്ങാനെന്ന രീതിയിലെത്തി ഓടിച്ചുനോക്കാനെന്ന വ്യാജേന കൊണ്ടുപോയ പ്രതി വാഹനവുമായി കടന്നുകളയുകയായിരുന്നു. തുടർന്ന് പിടിയിലായശേഷം ജ്യാമ്യത്തിലിറങ്ങി ഒളിവിൽപോയ പ്രതിയെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ദീർഘകാലമായി ഒളിച്ചുകഴിയുന്ന പ്രതികളെ കണ്ടെത്തുന്നതിന് ഡിവൈ.എസ്.പി എസ്. ഷെരീഫിന്‍റെ നിർദേശപ്രകാരം എസ്.എച്ച്.ഒ അനൂപിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ അനീഷ്, ഭുവനചന്ദ്രൻ, എ.എസ്.ഐ രാജേഷ്, സി.പി.ഒ സുരാജ് എന്നിവർ ഉൾപ്പെട്ട സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.