കൊല്ലം: സി.പി.ഐ ജില്ല സമ്മേളനം ബുധനാഴ്ച മുതൽ ശനിയാഴ്ച വരെ കൊല്ലം നഗരത്തിൽ നടക്കും. പാർട്ടി നേതാക്കളുടെ സ്മൃതികുടീരങ്ങളിൽനിന്ന് എത്തിക്കുന്ന പതാക വൈകീട്ട് 4.30ന് പീരങ്കി മൈതാനത്തെ സമ്മേളന നഗറിൽ ഉയർത്തും. കടയ്ക്കൽ വിപ്ലവ സ്മാരകത്തിന് സമീപം പന്ന്യൻ രവീന്ദ്രൻ കൊടിമര ജാഥ ഉദ്ഘാടനം ചെയ്യും. സാം കെ. ഡാനിയേലിന് കൈമാറുന്ന കൊടിമരം കെ.എസ്. ഇന്ദുശേഖരൻ നായരുടെ നേതൃത്വത്തിലാണ് കൊണ്ടുവരിക. പാർട്ടി പതാക ശൂരനാട് രക്തസാക്ഷി മണ്ഡപത്തിൽനിന്ന് കൊണ്ടുവരും. കെ. പ്രകാശ്ബാബു ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ കെ. ശിവശങ്കരൻ നായർ, ആർ.എസ്. അനിലിന് കൈമാറും. ചാത്തന്നൂർ ഉളിയനാട് രക്തസാക്ഷി മണ്ഡപത്തിന് സമീപം എൻ. അനിരുദ്ധൻ ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ ബാനർ ഡോ. ആർ. ലതാദേവി, കെ. ജഗദമ്മക്ക് കൈമാറും. ദീപശിഖ കോട്ടാത്തല സുരേന്ദ്രൻ രക്തസാക്ഷി മണ്ഡപത്തിൽനിന്ന് കൊണ്ടുവരും. കെ.ആർ. ചന്ദ്രമോഹനൻ ഉദ്ഘാടനം ചെയ്യുന്ന പൊതുസമ്മേളനത്തിൽ ജി.എസ്. ജയലാൽ എം.എൽ.എ കൊളുത്തിക്കൊടുക്കുന്ന ദീപശിഖ എസ്. വിനോദ് കുമാർ ഏറ്റുവാങ്ങി എത്തിക്കും. വൈകീട്ട് അഞ്ചിന് എൻ. അനിരുദ്ധൻ പതാക ഉയർത്തും. കൊല്ലം ഇപ്റ്റ വിവിധ കലാപരിപാടികൾ അവതരിപ്പിക്കും. തുടർന്ന് പൊതുസമ്മേളനം ദേശീയ സെക്രട്ടേറിയറ്റംഗം അമർജിത് കൗർ ഉദ്ഘാടനം ചെയ്യും. മുല്ലക്കര രത്നാകരൻ അധ്യക്ഷത വഹിക്കും. വ്യാഴാഴ്ച കൊല്ലം ടൗൺ ഹാളിൽ കെ.ആർ. ചന്ദ്രമോഹനൻ പതാക ഉയർത്തും. തുടർന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. വെള്ളി, ശനി ദിവസങ്ങളിൽ പ്രതിനിധി സമ്മേളനം തുടരും. 12 വർഷത്തിനുശേഷം ജില്ല ആസ്ഥാനത്ത് നടക്കുന്ന സമ്മേളനത്തിൽ 405 പ്രതിനിധികൾ പങ്കെടുക്കും. മണ്ഡലം സമ്മേളനം തെരഞ്ഞെടുത്ത 371 പൂർണ പ്രതിനിധികളും 34 പകരം പ്രതിനിധികളും ഇതിൽ ഉൾപ്പെടും. ക്ഷണിതാക്കളായി 15 പേർ കൂടി ഉണ്ടാകും. കഴിഞ്ഞ സമ്മേളനകാലത്തിനുശേഷം 4,513 പുതിയ അംഗങ്ങൾ സി.പി.ഐക്കുണ്ടായതായി ജില്ല സെക്രട്ടറി മുല്ലക്കര രത്നാകരൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 186 ബ്രാഞ്ചുകൾ വർധിച്ചു. 20 ലോക്കൽ കമ്മിറ്റികളും മൂന്ന് മണ്ഡലം കമ്മിറ്റികളും പുതുതായി നിലവിൽവന്നു. ജില്ല അസി. സെക്രട്ടറി ജി. ലാലു, എക്സിക്യൂട്ടിവ് അംഗം ആർ. വിജയകുമാർ, മണ്ഡലം സെക്രട്ടറിമാരായ രാജീവ്, ബിജു എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.