അയ്യന്‍കോയിക്കല്‍ ജി.എച്ച്.എസ്.എസിൽ മള്‍ട്ടി പര്‍പസ് സ്പോർട്​സ്​ ഗ്രൗണ്ട്

ചവറ: തേവലക്കര അയ്യന്‍കോയിക്കല്‍ ഗവ. ഹയര്‍സെക്കൻഡറി സ്കൂളിന് വിവിധ സൗകര്യങ്ങളോടെ സ്പോർട്​സ്​ ഗ്രൗണ്ട് നിര്‍മിക്കുന്നതിന് കായിക യുവജന വകുപ്പിന് കീഴിലുള്ള സ്പോർട്​സ്​ കേരള ഫൗണ്ടേഷന്‍ 1.30 കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി നല്‍കി. ഡോ. സുജിത്ത് വിജയന്‍പിള്ള എം.എൽ.എയുടെ ആസ്തിവികസന ഫണ്ടില്‍നിന്ന് 50 ലക്ഷം രൂപയും ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതിയില്‍ എം.എല്‍.എയുടെ പ്രത്യേക അപേക്ഷ പ്രകാരം ലഭിച്ച 50 ലക്ഷം രൂപയും ജില്ല പഞ്ചായത്തിന് നല്‍കിയിട്ടുള്ള അഭ്യര്‍ഥനയനുസരിച്ച് ലഭിക്കുന്ന 30 ലക്ഷം രൂപയും ഗ്രൗണ്ട് നിര്‍മാണത്തിനായി വിനിയോഗിക്കും. ഫുട്ബാള്‍കോര്‍ട്ട്, ബാഡ്മിന്‍റണ്‍ കോര്‍ട്ട് (രണ്ട് എണ്ണം), വോളിബാള്‍ കോര്‍ട്ട്, ഔട്ട്ഡോര്‍ ജിംനേഷ്യം, ഫ്ലഡ്​ലൈറ്റ് സൗകര്യം (എല്‍.ഇ.ഡി), കഫറ്റേരിയ, ശൗചാലയം ബ്ലോക്ക്, ചുറ്റും ഇന്‍റര്‍ലോക്ക് സ്ഥാപിച്ച് നടപ്പാത, സ്റ്റെപ് ഗാലറി തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളോടെയാണ് മള്‍ട്ടി പര്‍പസ് സ്പോർട്​സ്​ ഗ്രൗണ്ട് തയാറാകുന്നത്. ചവറ മണ്ഡലത്തിലെ അത്യാധുനിക സൗകര്യങ്ങളുള്ള ആദ്യത്തെ സ്പോർട്​സ്​ ഗ്രൗണ്ടാണിത്. 1.2 ഏക്കര്‍ വിസ്തീര്‍ണമുള്ള നിലവിലെ സ്കൂള്‍ ഗ്രൗണ്ട് സ്ഥലമാണ് സ്പോർട്​സ്​ ഗ്രൗണ്ടിന് നല്‍കിയിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.