അഞ്ചൽ: ഏരൂർ ഗ്രാമപഞ്ചായത്തിന്‍റെയും കൊല്ലം ജില്ല വ്യവസായകേന്ദ്രത്തിന്‍റെയും ആഭിമുഖ്യത്തിൽ ലോൺ - ലൈസൻസ്, സബ്സിഡി മേള സംഘടിപ്പിച്ചു. ഏരൂർ ഗ്രാമപഞ്ചായത്തിൽ പുതിയതായി 50 സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള അപേക്ഷയാണ് ലഭിച്ചിട്ടുള്ളത്. വിവിധ സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള വായ്പ, ലൈസൻസ് എന്നിവ ചടങ്ങിൽ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി. അജയൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ചിന്നു വിനോദ് അധ്യക്ഷതവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേർസൺ രാജി, അഞ്ചൽ ബ്ലോക്ക് വ്യവസായ ഓഫിസർ എസ്. വിശ്വജിത്ത്, ജനപ്രതിനിധികളായ എം.ബി. നസീർ, എം.കെ. അനുരാജ്, എ.എസ്. അജിമോൾ, എസ്. മഞ്ജു ലേഖ, പ്രസന്ന ഗണേശ്, രാജി, സി.ഡി.എസ് ചെയർപേഴ്സൺ അനു വിജയൻ, തിമ്മി നാഥ് മുതലായവർ പങ്കെടുത്തു. ചിത്രം: ഏരൂർ ഗ്രാമപഞ്ചായത്ത് ഓഫിസിൽ നടന്ന ലോൺ - ലൈസൻസ്, സബ്സിഡി മേള ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി. അജയൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.