ഖാദി കസ്റ്റമര്‍ മീറ്റ്

കൊല്ലം: 'ആസാദി കാ അമൃത് മഹോത്സവിന്‍റെ ഭാഗമായി കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് സംഘടിപ്പിച്ച കസ്റ്റമര്‍ മീറ്റ് എം. നൗഷാദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കോര്‍പറേഷന്‍ സ്ഥിരംസമിതി അധ്യക്ഷൻ എ.കെ. സവാദ് അധ്യക്ഷത വഹിച്ചു. ഖാദിയുടെ സ്ഥിരം ഉപഭോക്താക്കളെയും പ്രചാരകരെയും സ്വാതന്ത്ര്യസമര സേനാനികളെയും ഉപഹാരം നല്‍കി എം.എല്‍.എ ആദരിച്ചു. ....kc+kw... ജില്ല സമ്മേളനം (ചിത്രം) കൊല്ലം: കേരള പവർ ബോർഡ് ഓഫിസേഴ്സ്​ ഫെഡറേഷൻ ജില്ല സമ്മേളനം ഡി.സി.സി പ്രസിഡന്‍റ്​ പി. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ അഡ്വ. ജി. അജിത് അധ്യക്ഷത വഹിച്ചു. സംസ്​ഥാന ജനറൽ സെക്രട്ടറി ബിജു പ്രകാശ്, ഡി.സി.സി വൈസ്​ പ്രസിഡന്‍റ് വിപിനചന്ദ്രൻ, ആർ.എസ്​. അബിൻ, ഉണ്ണികൃഷ്ണൻ, സംസ്​ഥാന പ്രസിഡന്‍റ് എസ്​. മോഹനൻ, സംസ്​ഥാന ഭാരവാഹികളായ ജയന്തി, മഞ്ജു, ശാന്തികൃഷ്ണ, ഉമ്മൻ വർഗ്ഗീസ്​, അശോക് ഷർലോകർ, അരുൺ പ്രസാദ്, ശ്രീകുമാർ, വിനോദ്കുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ശ്രീകുമാർ (പ്രസി.), അരുൺ പ്രസാദ് (സെക്ര.), വിനോദ് (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.