കൊല്ലം: പാലിന്‍റെ സബ്സിഡി കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിക്കുന്ന പദ്ധതി ഉടന്‍ നടപ്പാകുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. മിൽമ ഉൽപന്നങ്ങളുടെ വിതരണോദ്ഘാടനവും ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമിലൂടെയുള്ള വിപണനോദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി. എല്ലാ ക്ഷീര കർഷകർക്കും ബാങ്ക് അക്കൗണ്ട് തുടങ്ങുന്ന നടപടി അവസാനഘട്ടത്തിലാണ്. ഈമാസം അവസാനത്തോടെ ചാത്തന്നൂരിൽ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നടത്തും. പാല്‍ ഉൽപാദനം വര്‍ധിപ്പിക്കുന്നത് ലക്ഷ്യമിട്ട് പശുവളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിന് നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്കരിച്ചത്. ഇതിന് ആകര്‍ഷകമായ ലോണുകളും നല്‍കുന്നുണ്ട്. മുന്‍കാലത്തെ അപേക്ഷിച്ച് പാല്‍ ഉൽപാദനത്തില്‍ വലിയ വര്‍ധനവാണ് ഇപ്പോഴുള്ളത്. സ്കൂളുകളും അംഗന്‍വാടികളും വഴി കുട്ടികള്‍ക്ക് നല്‍കുന്ന പാല്‍ പൂര്‍ണമായും എത്തിക്കാന്‍ മില്‍മക്ക് സാധിക്കുന്നുണ്ടെന്നും അവർ പറഞ്ഞു. മില്‍മയുടെ കൊഴുപ്പ് കൂടിയ റിച്ച് പാലും സ്മാര്‍ട്ട് തൈരുമാണ് കൊല്ലം ഡെയറിയില്‍നിന്ന് പുറത്തിറക്കുന്നത്. ഉൽപന്നങ്ങൾ മന്ത്രിയിൽനിന്ന് ഹോട്ടല്‍ ആൻഡ് റെസ്റ്റോറന്‍റ് അസോസിയേഷന്‍ ജില്ല പ്രസിഡന്‍റ് ആര്‍. ചന്ദ്രശേഖരന്‍ ഏറ്റുവാങ്ങി. മില്‍മ ഉൽപന്നങ്ങളുടെ വില്‍പന പ്രോത്സാഹിപ്പിക്കുന്നതിന് നഗരത്തില്‍ നാല് സ്റ്റാളുകള്‍ നിർമിക്കുന്ന പ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് അധ്യക്ഷത വഹിച്ച മേയര്‍ പ്രസന്ന ഏണസ്റ്റ് പറഞ്ഞു. ടി.ആർ.സി.എം.പി.യു അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി കണ്‍വീനര്‍ എന്‍. ഭാസുരാംഗന്‍, മാനേജിങ് ഡയറക്ടര്‍ ഡി.എസ്. കോണ്ട, അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി അംഗം കെ.ആര്‍. മോഹനന്‍പിള്ള, കൊല്ലം ഡയറി സീനിയര്‍ മാനേജര്‍ ഡോ. ആര്‍.കെ. സാമുവേല്‍ എന്നിവര്‍ സംസാരിച്ചു. 4.5 ശതമാനം കൊഴുപ്പും 8.5 ശതമാനം കൊഴുപ്പിതര ഖരപദാര്‍ഥങ്ങളും അടങ്ങിയ അര ലിറ്റർ മില്‍മ റിച്ച് പാലിന് 26 രൂപയാണ് വില. സ്മാർട്ട് തൈരിന് 32 രൂപയാണ് വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.