കുളത്തൂപ്പുഴ: പേവിഷബാധയേറ്റ വളര്‍ത്തുനായുടെ ആക്രമണത്തില്‍ ഗൃഹനാഥന് പരിക്കേറ്റു. കുളത്തൂപ്പുഴ വില്ലുമല ആദിവാസി കോളനിയില്‍ ഷാജി ഭവനില്‍ ഷാജിക്കാണ് (35) കഴിഞ്ഞ ദിവസം വൈകീട്ടോടെ നായുടെ ആക്രമണത്തില്‍ സാരമായി പരിക്കേറ്റത്. കൃഷിയിടത്തിലെ കാവലിനും മറ്റുമായി വീട്ടില്‍ വളര്‍ത്തിയിരുന്ന നായാണ്. രാവിലെമുതല്‍ അസ്വാഭാവികത കാട്ടിയിരുന്ന നായെ ഷാജിയുടെ ഭാര്യ കെട്ടിയിട്ടിരുന്നു. എന്നാല്‍, വൈകുന്നേരത്തോടെ ജോലി കഴിഞ്ഞു മടങ്ങിയെത്തി അഴിച്ചുവിടാന്‍ ശ്രമിച്ചതോടെ ഷാജിയുടെ കൈയില്‍ കടിക്കുകയായിരുന്നു. ഉടന്‍തന്നെ കുളത്തൂപ്പുഴ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു പ്രാഥമിക ശുശ്രൂഷ നല്‍കി. മുറിവ് ഗുരുതരമായതിനാല്‍ വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഏതാനും ദിവസം മുമ്പ് പ്രദേശത്തെത്തിയ തെരുവുനായ് പല വളര്‍ത്തുമൃഗങ്ങളെയും ആക്രമിച്ചിരുന്നതായും ഇതാകാം വീട്ടില്‍ വളര്‍ത്തിയിരുന്ന നായക്ക് പേവിഷബാധയേല്‍ക്കുന്നതിന് ഇടയാക്കിയതെന്നാണ് നാട്ടുകാരുടെ നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.