ഗ്രാമചന്തക്ക്​ തുടക്കം

കൊട്ടിയം: ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്തിലെ തഴുത്തല ഒന്നാം വാർഡിലെ തറവാട്​​ ജങ്​ഷനിൽ ഗ്രാമചന്ത ആരംഭിച്ചു. വിഷരഹിതമായ നാടൻ ഭക്ഷ്യോൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടുകൂടിയാണ് 'ഗ്രാമചന്ത' എന്ന പേരിൽ പൊതുവിപണി പൊതുജനങ്ങൾക്കായി പ്രവർത്തനമാരംഭിച്ചത്. തഴുത്തല ഒന്നാം വാർഡിലെ കുടുംബശ്രീ പ്രവർത്തകരും വാർഡ്തല സമിതിയും സംയുക്തമായാണ് ഗ്രാമചന്ത സംഘടിപ്പിക്കുന്നത്. ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല ബിനു ഗ്രാമചന്ത ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത്‌ അംഗം ശ്യാംപ്രവീൺ അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് മെംബർ പ്രിജി ശശിധരൻ, ഗ്രാമപഞ്ചായത്ത്‌ അംഗം ദീപ്തി, പഞ്ചായത്ത് കോഓഡിനേറ്റർ സജി, കൊട്ടിയം പൊലീസ് സബ് ഇൻസ്പെക്ടർ സുജിത്ത് ജി. നായർ, മുൻ പഞ്ചായത്ത് പ്രസിഡന്റ് മൈലക്കാട് സുന്ദരേശൻ പിള്ള, മുൻ ഗ്രാമപഞ്ചായത്ത് അംഗം സുദർശനബാബു, രജി, റഹിയാനത്ത്, രോഹിണി, ബാലാനന്ദൻ, പ്രജേഷ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.