കൊല്ലം: കല്ലുപാലത്തിന്‍റെ നിർമാണം പൂർത്തീകരിക്കാത്തതിൽ പ്രതിഷേധിച്ച് സമരപരിപാടികളുമായി മുന്നോട്ട് പോകാൻ ആർ.എസ്.പി കൊല്ലം . സംസ്ഥാന കമ്മിറ്റി അംഗം കുരീപ്പുഴ മോഹനൻ അധ്യക്ഷതവഹിച്ചു. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ഷിബു ബേബിജോൺ, ജില്ല സെക്രട്ടറി കെ.എസ്. വേണുഗോപാൽ, പി. പ്രകാശ്ബാബു, കെ. രത്നാകുമാർ, ഇടവനശ്ശേരി സുരേന്ദ്രൻ, പി. സദാനന്ദൻ, എം.എസ്. ഗോപകുമാർ, ടി.കെ. സുൽഫി, ആർ. അജിത്കുമാർ എന്നിവർ സംസാരിച്ചു. കൊല്ലം മണ്ഡലം സെക്രട്ടറിയായി അഡ്വ. ആർ. സുനിലിനെ സമ്മേളനം വീണ്ടും തെരഞ്ഞെടുത്തു. ബ്രാഞ്ച് സമ്മേളനം തൃക്കോവിൽവട്ടം: ആർ.എസ്.പി ചെറിയല ബ്രാഞ്ച് സമ്മേളനം കുണ്ടറ മണ്ഡലം സെക്രട്ടറി ഫിറോസ് ഷാ സമദ് ഉദ്ഘാടനം ചെയ്തു. ജി. ഗോപിനാഥൻ പിള്ള അധ്യക്ഷതവഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം ജി. വേണുഗോപാൽ, ഐ. ഐസക്ക്, ശാന്തകുമാർ, ലതികകുമാരി, പി. ഉഷർ, ആനി ബാബുക്കുട്ടി, ഓമനക്കുട്ടൻ പിള്ള, ഗോപിനാഥൻ നായർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.