കൊല്ലം: ടി.കെ.എം എൻജിനീയറിങ് കോളജിൽ സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, കെമിക്കൽ, ആർക്കിടെക്ചർ, എം.സി.എ വിഭാഗങ്ങളിലേക്ക് ഗെസ്റ്റ് അധ്യാപകരുടെ നിയമനത്തിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. നിശ്ചിത വിഷയത്തിലുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. അപേക്ഷിക്കാനുള്ള ലിങ്ക് www.tkmce.ac.in കോളജ് വെബ്‌സൈറ്റിൽ 17ന് വൈകീട്ട് അഞ്ച് വരെ ലഭ്യമാണ്. അപേക്ഷകൾ ഓൺലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂ. ജി.എസ്.ടി വകുപ്പ് പുനഃസംഘടനയെ എതിർക്കുന്നത് അഴിമതിക്കാരായ ചില ഉദ്യോഗസ്ഥർ കൊല്ലം: ജി.എസ്.ടി വകുപ്പ് പുനഃസംഘടനയെ എതിർക്കുന്നത് അഴിമതിക്കാരായ ചില ഉദ്യോഗസ്ഥരാണെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർചന്‍റ്സ് അസോസിയേഷൻ ജില്ല കമ്മിറ്റി. ഗുലാട്ടി ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് ടാക്സേഷൻ സ്റ്റഡീസിലെ ഉന്നത ഉദ്യോഗസ്ഥർ സർക്കാർ നിർദേശമനുസരിച്ച് തയാറാക്കി നൽകിയ റിപ്പോർട്ട് അംഗീകരിച്ചാണ് പുനഃസംഘടനയുമായി മുന്നോട്ടുനീങ്ങുന്നത്. അഴിമതി ഏറ്റവും കൂടുതൽ നടക്കുന്ന ചില സെക്ഷനുകളിൽ വർഷങ്ങളായിരുന്ന് തങ്ങളുടെ സമ്രാജ്യം കെട്ടിപ്പടുത്ത ചില നിക്ഷിപ്ത താൽപര്യക്കാരാണ് പുനഃസംഘടന അട്ടിമറിക്കാൻ ശ്രമിക്കുന്നത്. അനാവശ്യ പരിശോധനകൾ ഒഴിവാക്കണമന്ന ജി.എസ്.ടി നിർദേശത്തെ തുരങ്കം വെക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മാറ്റം അനിവാര്യമാണെന്നും മാടമ്പി മനോഭാവത്തിൽനിന്ന് പുറത്തുവരണമെന്നും അഭിപ്രായപ്പെട്ടു. ജില്ല പ്രസിഡന്‍റ് എസ്. അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി ബി. പ്രേമാനന്ദ്, ജില്ല ട്രഷറർ എസ്. പളനി, ജില്ല വൈസ് പ്രസിഡന്‍റുമാരായ കണ്ണൻ മൻജു, വിജയൻ പുനലൂർ, സുജിത് ശിൽപ, നൗഷാദ് പണിക്കശ്ശേരി, ജില്ല സെക്രട്ടറിമാരായ ജഹാംഗീർ, പി.എ. സലാം, കൃഷ്ണദാസ് കാഞ്ചനം, നവാസ് ഐശ്വര്യ, ജോസ് പാപ്പച്ചൻ, തുളസീധരൻ, ഹനീഫ ഷൈൻ, അഷ്റഫ് തോപ്പിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.