കൊല്ലം: എക്സൈസ് സ്പെഷൽ സ്ക്വാഡ് നടത്തിയ ഓണം സ്പെഷൽ ഡ്രൈവ് പരിശോധനയിൽ രണ്ട് കിലോ കഞ്ചാവുമായി ഒരാൾ പിടിയിലായി. 'ഓപറേഷൻ ഡെവിൾ ഹണ്ട്' എന്ന പേരിൽ നടത്തിയ പ്രത്യേക പരിശോധനയിൽ വടക്കേവിള സ്വദേശി സഞ്ജയ് (25) ആണ് പിടിയിലായത്. രാത്രികാല വാഹന പരിശോധനയിലാണ് പോളയത്തോട് ഭാഗത്തുനിന്ന് ഇയാൾ പിടിയിലായത്. 1.7 കി.ഗ്രാം കഞ്ചാവ് ആണ് പിടികൂടിയത്. ഒരു പോളിത്തീൻ കവറിൽ അടക്കം ചെയ്ത് സഞ്ചിയിൽ സൂക്ഷിച്ചുെവച്ച നിലയിലായിരുന്നു കഞ്ചാവ്. ഇയാൾ സഞ്ചരിച്ച സ്കൂട്ടറിന്റെ സീറ്റിനടിയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ലഹരി ഗുളിക കടത്തിയതിന് കാസർകോട് ജില്ലയിൽ മറ്റൊരു എൻ.ഡി.പി.എസ് കേസ് കൂടി ഇയാൾക്കുള്ളതായി ഉദ്യോഗസ്ഥർ പറഞ്ഞു. എക്സൈസ് ഇൻസ്പെക്ടർ ബി. വിഷ്ണുവിന്‍റെ നേതൃത്വത്തിൽ പ്രിവന്‍റിവ് ഓഫിസർമാരായ മനോജ്‌ലാൽ, മനു, സിവിൽ എക്സൈസ് ഓഫിസർമാരായ അജിത്ത്, മുഹമ്മദ് കാഹിൽ ബഷീർ, അജീഷ് ബാബു, ഡ്രൈവർ നിഷാദ് എന്നിവരാണ് പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.