കൊല്ലം: ലത്തീൻ സമുദായം തിരുവനന്തപുരത്ത് നടത്തുന്ന സമരത്തിൽ ഉയർത്തുന്ന വിഷയങ്ങൾ കേരളത്തിലെ തീരദേശ ജനത ഒന്നാകെ നേരിടുന്ന പ്രശ്നങ്ങളാണെന്നും അവ പരിഹരിക്കാനുള്ള ഇടപെടലുകൾ സർക്കാറിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും കൊല്ലം രൂപത അല്മായ കമീഷൻ നേതൃയോഗം ആവശ്യപ്പെട്ടു. മരങ്ങൾക്ക് ഐക്യധാർഢ്യം പ്രഖ്യാപിക്കുന്നതിനൊപ്പം എല്ലാവിധ പിന്തുണയും നൽകാനും കൊല്ലം രൂപത തീരുമാനിച്ചു. രൂപത അൽമായ കമീഷൻ ഡയറക്ടർ ഫാ. ജോർജ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. വികാർ ജനറൽ മോൺ. വിൻസെന്‍റ് മച്ചാഡോ, മോൺ. ജോസഫ് സുഗുൺ ലിയോൺ, മോൺ. ബൈജു ജൂലിയൻ, പ്രഫ. എസ്. വർഗീസ്, അനിൽ ജോൺ ഫ്രാൻസിസ്, ലെസ്റ്റർ കാർഡോസ്, കിരൺ ക്രിസ്റ്റഫർ, എഡ്‌വേർഡ് രാജ്, മേരി ആന്‍റണി, ബെയ്‌സിൽ നെറ്റാർ, മിൽട്ടൺ, യോഹന്നാൻ ആന്‍റണി, ജോസ് എഫേഴ്സൺ, സാജു കുരിശിങ്കൽ, റോണാ റിബൈറോ എന്നിവർ സംസാരിച്ചു. നഷ്ടപരിഹാരത്തുക വിതരണം ആരംഭിച്ചു കൊല്ലം: ദേശീയപാത 66 വികസനവുമായി ബന്ധപ്പെട്ട് ജില്ലയിലെ ഓച്ചിറ മുതല്‍ കടമ്പാട്ടുകോണം വരെയുള്ള ഭാഗങ്ങളില്‍ സ്ഥിതിചെയ്യുന്നതും വാടകകെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നതുമായ വ്യാപാരസ്ഥാപനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് ദേശീയപാത അതോറിറ്റിയില്‍നിന്ന് 18.93 കോടി രൂപ സ്‌പെഷല്‍ ഡെപ്യൂട്ടി കലക്ടര്‍ ആൻഡ് കോസ്റ്റ് അതോറിറ്റിയുടെ അക്കൗണ്ടിലേക്ക് ലഭ്യമാക്കി. അര്‍ഹരായവര്‍ക്കുള്ള തുക വിതരണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.