കൊല്ലം: ഭരണഘടനെയെക്കുറിച്ച് കൃത്യമായ അവബോധം ഓരോരുത്തര്‍ക്കും ഉണ്ടാകണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. ദി സിറ്റിസണ്‍ ഭരണഘടന സാക്ഷരത പരിപാടിയോടനുബന്ധിച്ച് നടത്തിയ വിദ്യാര്‍ഥി-അധ്യാപക സംഗമവും സംവാദവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സാം കെ. ഡാനിയല്‍ അധ്യക്ഷത വഹിച്ചു. ലോക്‌സഭാ മുന്‍ അംഗം ഡോ. എ. സമ്പത്ത് മുഖ്യപ്രഭാഷണം നടത്തി. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സുമലാല്‍, സ്ഥിരംസമിതി അധ്യക്ഷരായ പി.കെ. ഗോപന്‍, അനില്‍ എസ്. കല്ലേലിഭാഗം, ജെ. നജീബത്ത്, വസന്ത രമേശ്, ആസൂത്രണ സമിതിയിലെ സര്‍ക്കാര്‍ പ്രതിനിധി എം. വിശ്വനാഥന്‍, ജില്ല പ്ലാനിങ് ഓഫിസര്‍ പി.ജെ. ആമിന, വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.ഐ. ലാല്‍ എന്നിവര്‍ പങ്കെടുത്തു. കുടുംബശ്രീ നിര്‍മിച്ച ദേശീയപതാക കലക്ടര്‍ കൈമാറി (ചിത്രം) കൊല്ലം: സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുള്ള ഹര്‍ ഘര്‍ തിരംഗ പരിപാടിയോടനുബന്ധിച്ച് കുടുംബശ്രീ ജില്ല മിഷന്‍റെ നേതൃത്വത്തില്‍ നിർമിച്ച ദേശീയപതാക കലക്ടര്‍ അഫ്സാന പര്‍വീണ്‍ കൊല്ലം സെവന്‍ത്ത് കേരള എന്‍.സി.സി ബറ്റാലിയന്‍ പ്രതിനിധികള്‍ക്ക് കൈമാറി. കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സൻമാരായ സുജാത രതികുമാര്‍, സിന്ധു വിജയന്‍ എന്നിവര്‍ കലക്ടര്‍ക്ക് കൈമാറിയ പതാക സുബേദാര്‍ ഗിരീഷ് ചന്ദ്, ഹവീല്‍ദാര്‍ ജെ. അനില്‍കുമാര്‍ എന്നിവരാണ് ഏറ്റുവാങ്ങിയത്. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി.എഫ്. ദിലീപ്കുമാര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ജോസഫ് സെബാസ്റ്റ്യന്‍, ഹര്‍ ഘര്‍ തിരംഗ നോഡല്‍ ഓഫിസര്‍ ബി. അജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.